സീറ്റ് കപ്പാസിറ്റിയേക്കാള്‍ കാണികള്‍ എത്തിയെന്ന് കണക്കുനിരത്തി ഖത്തര്‍, തള്ളി പാശ്ചാത്യ മാധ്യമങ്ങള്‍; വിവാദം

Published : Nov 23, 2022, 03:13 PM IST
സീറ്റ് കപ്പാസിറ്റിയേക്കാള്‍ കാണികള്‍ എത്തിയെന്ന് കണക്കുനിരത്തി ഖത്തര്‍, തള്ളി പാശ്ചാത്യ മാധ്യമങ്ങള്‍; വിവാദം

Synopsis

ആരാധകരുടെ പങ്കാളിത്തമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന പുതിയ വിഷയം. പിന്തിരിപ്പൻ നയങ്ങൾ കൊണ്ട് ആരാധകർക്ക് വേണ്ടാതായ ലോകകപ്പ് എന്നാണ് ഖത്തറിന്‍റെ ആതിഥേയത്വം അംഗീകരിക്കാനാകാത്ത പാശ്ചാത്യ ലോകം പറയുന്നത്. അതിനെ കണക്ക് നിരത്തിയുള്ള അവകാശവാദത്തോടെയാണ് ഖത്തര്‍ എതിര്‍ക്കുന്നത്

ദോഹ: ഖത്തറിനെ ഇളക്കിമറിച്ച് ലോകകപ്പ് ഫുട്ബോൾ ആവേശം തകർക്കുമ്പോള്‍ പാശ്ചാത്യ ലോകം വിമർശനം തുടരുകയാണ്. കാണികളുടെ എണ്ണത്തെ ചൊല്ലിയാണ് ഇപ്പോള്‍ പുതിയ തർക്കം നടക്കുന്നത്. ഖത്തറിൽ മത്സരങ്ങൾക്ക് സമാന്തരമായി ഏറ്റുമുട്ടുകയാണ് വിവാദങ്ങളും. വിമർശനം, പരിഹാസം, പ്രതിഷേധം ഒക്കെ ഒരു ഭാഗത്ത് നടക്കുകയും ചെയ്യുന്നുണ്ട്. ആവേശക്കാഴ്ചകളും അവകാശവാദങ്ങളുമാണ് മറുഭാഗത്ത് തകര്‍ക്കുന്നത്.

ആരാധകരുടെ പങ്കാളിത്തമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന പുതിയ വിഷയം. പിന്തിരിപ്പൻ നയങ്ങൾ കൊണ്ട് ആരാധകർക്ക് വേണ്ടാതായ ലോകകപ്പ് എന്നാണ് ഖത്തറിന്‍റെ ആതിഥേയത്വം അംഗീകരിക്കാനാകാത്ത പാശ്ചാത്യ ലോകം പറയുന്നത്. അതിനെ കണക്ക് നിരത്തിയുള്ള അവകാശവാദത്തോടെയാണ് ഖത്തര്‍ എതിര്‍ക്കുന്നത്. ഉദ്ഘാടന മത്സരം നടന്ന 60,000 പേരെ ഉൾക്കൊള്ളുന്ന അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ സീറ്റ് കപ്പാസിറ്റിയും കടന്ന്  7372 പേർ കൂടുതൽ കളി കാണാനെത്തിയെന്നാണ് ഖത്തര്‍ പറയുന്നത്.

രണ്ടാം ദിവസത്തെ എല്ലാ മത്സരങ്ങളുടെയും കണക്കുകൾ ഇങ്ങനെ തന്നെയാണ്. പക്ഷേ, പാശ്ചാത്യ മാധ്യമങ്ങൾ ഈ കണക്കുകൾ തള്ളുകയാണ്. അത് മാത്രമല്ല, ഒഴിഞ്ഞ കസേരകളുള്ള ഗ്യാലറിയുടെ ചിത്രം സഹിതമാണ് വിമർശനം. മത്സരത്തിന് മുമ്പുള്ള ചിത്രമടക്കം മനപ്പൂർവ്വം പ്രചരിപ്പിക്കുകയാണ് എന്നൊക്കെയാണ് മറുവാദം. എന്തായാലും ബിയർ ഇല്ല, സൗകര്യങ്ങൾ ഇല്ല എന്നൊക്കെ പറയുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ നിലപാട് അല്ല ഖത്തറിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ച ഇംഗ്ലണ്ട് ആരാധകർ പങ്കുവച്ചത്.

ഖത്തറിനെ സംഘാടനം ഏൽപ്പിച്ചത് ഒട്ടും തെറ്റിയിട്ടില്ലെന്ന് പരസ്യമായി തന്നെ ഫിഫ പ്രസിഡന്‍റും പറയുന്നു. അങ്ങനെ ലോകകപ്പില്‍ മത്സരങ്ങളുടെ ആവേശം തുടങ്ങിയെങ്കിലും രണ്ട് പക്ഷവും തുറന്ന ഏറ്റമുട്ടല്‍ തുടരുകയാണ്. തുല്യപോരാട്ടമാണ് നടക്കുന്നത്. എന്തായാലും ഇതുവരെ എല്ലാം സമനിലയിലാണ്. ഇനി മത്സരങ്ങള്‍ കഴിയുമ്പോള്‍ ആർക്കാകും മേൽക്കൈ എന്നത് കാത്തിരുന്ന് കാണാം. 

ഐതിഹാസിക വിജയത്തിന് പിന്നാലെ കണ്ണീരോടെ സൗദി ആരാധകര്‍; അല്‍ സഹ്‍റാനിക്ക് ജര്‍മനിയില്‍ ശസ്ത്രക്രിയ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ആർബലോവയ്ക്ക് ആദ്യ ചുവട് പിഴക്കുമ്പോള്‍;
9 പുതുമുഖങ്ങളുമായി സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു