വരാനെ റയല്‍ മാഡ്രിഡ് വിടുന്നു; മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി കരാറിലെത്തിയേക്കും

By Web TeamFirst Published Jul 26, 2021, 8:42 PM IST
Highlights

മാഞ്ചസ്റ്ററുമായി കരാര്‍ ഒപ്പിട്ട കാര്യം പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. ഉടനെ മെഡിക്കലിനായി മാഞ്ചസ്റ്ററിലേക്ക തിരിക്കുമെന്ന് റൊമാനോ പറയുന്നു.

മാഞ്ചസ്റ്റര്‍: റയല്‍ മാഡ്രിഡ് പ്രതിരോധതാരം റാഫേല്‍ വരാനെ വരും സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിച്ചേക്കും. താരം മാഞ്ചസ്റ്ററുമായി കരാര്‍ ഒപ്പിട്ട കാര്യം പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. ഉടനെ മെഡിക്കലിനായി മാഞ്ചസ്റ്ററിലേക്ക തിരിക്കുമെന്ന് റൊമാനോ പറയുന്നു.

28 കാരനായ ഫ്രഞ്ച് താരം 45 മില്യണിനാണ് ക്ലബുമായി കരാര്‍ ഒപ്പുവച്ചതെന്നാണ് വിവരം. വരാനെ നേരത്തെ തന്നെ മാഞ്ചസ്റ്ററിലേക്ക് പോവാന്‍ താല്‍പര്യപ്പെട്ടിരുന്നു. അഞ്ച് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചതെന്നാണ് വിവരം. ജേഡണ്‍ സാഞ്ചോ നേരത്തെ മാഞ്ചസ്റ്ററിലെത്തിയിരുന്നു. പുതിയ സീസണിലേക്ക് ശക്തമായ ടീമിനെ ഒരുക്കുകയാണ് ടീമിന്റെ ലക്ഷ്യം. 

ഹാരി മഗ്വയര്‍, ലൂക് ഷോ, വാന്‍ ബിസാക എന്നിവരാണ് നിലവില്‍ മാഞ്ചസ്റ്ററിന്റെ പ്രതിരോധ നിരയിലുള്ളത്. വരാനെയുടെ വരവ് ടീമിനെ കൂടുതല്‍ ശക്തമാക്കും.

റയല്‍ മാഡ്രിഡുമായുള്ള 10 വര്‍ഷത്തെ ബന്ധത്തിനാണ് ഇതോടെ വിരാമമാകുന്നത്. 2011ലാണ് താരം റയലിലെത്തുന്നത്.

click me!