യുവേഫ ചാമ്പ്യന്‍സ് ലീഗ്: റഫീഞ്ഞയ്ക്ക് ഇരട്ട ഗോള്‍, ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം; പിഎസ്ജിക്കും ജയത്തുടക്കം

Published : Sep 10, 2026, 12:46 PM IST
Barcelona

Synopsis

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തിൽ ബാഴ്‌സലോണ ഒന്നിനെതിരെ അഞ്ച് ഗോളിന് ഫെയനൂർദിനെ തകർത്തു. റഫീഞ്ഞയുടെ ഇരട്ടഗോൾ മികവിലാണ് ബാഴ്‌സയുടെ ജയം. മറ്റു മത്സരങ്ങളിൽ പിഎസ്ജി, ലിവർപൂൾ, ആഴ്സണൽ എന്നിവരും വിജയം നേടി.

ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ തുടക്കം. ബാഴ്‌സലോണ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് ഫെയനൂര്‍ദിനെ തകര്‍ത്തു. റഫീഞ്ഞയുടെ ഇരട്ടഗോള്‍ മികവിലാണ് ബാഴ്‌സയുടെ ജയം. 3, 57 മിനിറ്റുകളിലായിരുന്നു റഫീഞ്ഞയുടെ ഗോളുകള്‍. ഇതോടെ സീസണിലെ അഞ്ച് കളിയില്‍ റഫീഞ്ഞയ്ക്ക് ഏഴ് ഗോളായി. കരീം അഡെയേമി, യുവതാരം ലമീന്‍ യമാല്‍, ഈ സീസണില്‍ ടീമിലെത്തിയ ഗബ്രിയേല്‍ ജെസ്യൂസ് എന്നിവരാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്. കളി തീരുന്നതിന് തൊട്ടുമുന്നേ ആയിരുന്നു ഫെയനൂര്‍ദിന്റെ ഗോള്‍.

നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്കും വിജയത്തുടക്കം. സീസണിലെ ആദ്യ മത്സരത്തില്‍ സ്ലോവന്‍ ബ്രാറ്റിസ്ലാവയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പിഎസ് ജി തോല്‍പ്പിച്ചത്. പിഎസ്ജിക്കായി ഫെറാന്‍ ടോറസ് ഹാട്രിക് നേടി. ഒസ്മാന്‍ ഡെംബലെ രണ്ടും, ഫാബിയന്‍ റൂയിസ് ഒരു ഗോളും നേടി. മറ്റൊരു മത്സരത്തില്‍, ലിവര്‍പൂള്‍ സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. പതിനേഴാം മിനിട്ടില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മുന്നിലെത്തിയെങ്കിലും ഡൊമിനിക് സൊബോസ്ലായ് ആദ്യ പകുതിയില്‍ തന്നെ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു.

അമ്പതാം മിനിട്ടില്‍ മാക് അലിസ്റ്ററിന്റെ വകയായിരുന്നു ലിവര്‍പൂളിന്റെ വിജയഗോള്‍. നിലവിലെ ഫൈനലിസ്റ്റുകളായ ആഴ്‌സണല്‍ ഇറ്റാലിയന്‍ ക്ലബ് നാപ്പോളിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. 75ാം മിനിട്ടില്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡാണ് ആഴ്‌സനലിനായി വിജയ ഗോള്‍ നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കഴിഞ്ഞ തവണ 36 മത്സരങ്ങളില്‍ ആകെ ഒരു ഗോള്‍, ഇത്തവണ അഞ്ച്‌ മത്സരങ്ങളില്‍ നാല്‌ ഗോളുകള്‍ ! സ്‌മാര്‍ട്ടാണ്‌ ഈ നായകന്‍
ഇന്ത്യക്കെതിരെ വിനീഷ്യസും റാഫീഞ്ഞയും ഉള്‍പ്പെടുന്ന സൂപ്പര്‍താരനിര, ബ്രസീല്‍ ഈ മാസം 30ന്‌ കൊല്‍ക്കത്തയിലെത്തും