വിലയേറിയ സമ്മാനം കാത്തിരിക്കുന്നു! ഗോളാഘോഷത്തിനിടെ കെട്ടിപിടിച്ച ആരാധകനെ തേടി റാഷ്‌ഫോര്‍ഡ്

By Web TeamFirst Published Feb 5, 2023, 5:20 PM IST
Highlights

ഇത് ആരെന്നറിയാന്‍ ആഗ്രഹമുണ്ട്. എന്റെ ഒപ്പോട് കൂടിയ ജേഴ്‌സി സമ്മാനിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ചിത്രം സഹിതം റാഷ്‌ഫോര്‍ഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആരാധകരുടെ പിന്തുണയാണ് ടീമിന്റെ തിരിച്ചുവരവിന് കാരണമെന്നും റാഷ്‌ഫോര്‍ഡ്.

മാഞ്ചസ്റ്റര്‍: ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തിനിടെ ഗോളാഘോഷത്തിനിടെ കെട്ടിപ്പിടിച്ച ആരാധകനെ തിരഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. ചിത്രം സഹിതമാണ് റാഷ്‌ഫോര്‍ഡ് സൂമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. ക്രിസ്റ്റല്‍ പാലസിനെതിരായ യുണൈറ്റഡിന്റെ രണ്ടാമത്തെ ഗോള്‍ നേടിയ റാഷ്‌ഫോര്‍ഡ് ആരാധകര്‍ക്കിടയിലേക്ക് ഓടിയെത്തി. ആരാധകര്‍ക്കിടയില്‍ നിന്ന് തന്നെ ചേര്‍ത്തുപിടിച്ച ആരാധകനെ തേടുകയാണ് ഇപ്പോള്‍ താരം.

ഇത് ആരെന്നറിയാന്‍ ആഗ്രഹമുണ്ട്. എന്റെ ഒപ്പോട് കൂടിയ ജേഴ്‌സി സമ്മാനിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ചിത്രം സഹിതം റാഷ്‌ഫോര്‍ഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആരാധകരുടെ പിന്തുണയാണ് ടീമിന്റെ തിരിച്ചുവരവിന് കാരണമെന്നും റാഷ്‌ഫോര്‍ഡ്. ഓള്‍ഡ്ട്രഫോര്‍ഡില്‍ തുടരെ 13-ാം ജയം നേടിയ യുണൈറ്റഡ് ലീഗില്‍ മൂന്നാം സ്ഥാനത്താണ്. സീസണില്‍ യുണൈറ്റഡിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും റാഷ്‌ഫോര്‍ഡാണ്. 19 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

ഇന്നലെ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു മാഞ്ചസ്റ്ററിന്റെ ജയം. ഇരുപകുതികളിലായി ബ്രൂണോ ഫെര്‍ണാണ്ടസും മാര്‍ക്കസ് റാഷ്‌ഫോര്‍ഡുമാണ് യുണൈറ്റഡിന്റെ ഗോളുകള്‍ നേടിയത്. ഏഴാം മിനിറ്റിലായിരുന്നു ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോള്‍. റാഷ്‌ഫോര്‍ഡ് അറുപത്തിരണ്ടാം മിനിറ്റിലും ലക്ഷ്യം കണ്ടു. എഴുപത്തിയാറാം മിനിറ്റില്‍ ജെഫ്രിയാണ് ക്രിസ്റ്റല്‍ പാലസിനായി സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ ഉന്തും തള്ളിനുമൊടുവില്‍ കാസിമിറോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് യുണൈറ്റഡിന് തിരിച്ചടിയായി.

ആഴ്സണലിന് പണി കിട്ടി

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ആഴ്സനലിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. 19-ാം സ്ഥാനത്തുള്ള എവര്‍ട്ടണ്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സനലിലെ അട്ടിമറിച്ചത്. ജെയിംസ് തര്‍കോവ്സ്‌കി നേടിയ ഏക ഗോളിനായിരുന്നു ആഴ്സനലിന്റെ തോല്‍വി. ലീഗില്‍ മൈക്കല്‍ അര്‍ട്ടേറ്റയുടെയും സംഘത്തിന്റേയും രണ്ടാമത്തെ മാത്രം തോല്‍വിയാണിത്. ജയത്തോടെ എവര്‍ട്ടണ്‍ തരംതാഴ്ത്തല്‍ മേഖലയില്‍ നിന്ന് പുറത്തുചാടി. ഇപ്പോള്‍ 17-ാം സ്ഥാനത്താണ് എവര്‍ട്ടണ്‍. 21 മത്സരങ്ങളില്‍ 18 പോയിന്റാണ് അവര്‍ക്കുള്ളത്. 20 വീതം കളിയില്‍ 50, 45 പോയിന്റ് വീതവുമായി ആഴ്സണലും സിറ്റിയും യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുന്നു.

2015 ലോകകപ്പില്‍ രോഹിത്തിനെതിരെ പന്തെറിയാന്‍ പേടിച്ചിരുന്നു! കാരണം വെളിപ്പെടുത്തി പാകിസ്ഥാന്‍ പേസര്‍

click me!