എംബപ്പെയുമായി ഒരു പ്രശ്‌നവുമില്ല, മനപ്പൂര്‍വം ഒരു ചോദ്യം ഒഴിവാക്കി; തുറന്നുപറഞ്ഞ് മെസി

Published : Feb 05, 2023, 08:18 AM ISTUpdated : Feb 05, 2023, 08:20 AM IST
എംബപ്പെയുമായി ഒരു പ്രശ്‌നവുമില്ല, മനപ്പൂര്‍വം ഒരു ചോദ്യം ഒഴിവാക്കി; തുറന്നുപറഞ്ഞ് മെസി

Synopsis

എംബപ്പെയുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. യാതൊരു പ്രശ്നങ്ങളുമില്ല. അര്‍ജന്‍റീനയും ഫ്രാൻസും ഏറ്റമുട്ടിയ ലോകകപ്പ് ഫൈനലിനെക്കുറിച്ചും തങ്ങൾ സംസാരിച്ചു Zv

പാരിസ്: പിഎസ്‌ജി സഹതാരം കിലിയൻ എംബപ്പെയുമായി പ്രശ്‌നങ്ങളില്ലെന്ന് ലിയോണൽ മെസി. എംബപ്പയുമായി നല്ല സൗഹൃദമാണുള്ളതെന്നും മെസി വ്യക്തമാക്കി. ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ സൂപ്പര്‍ താരങ്ങളായ ലിയോണൽ മെസിയും കിലിയൻ എംബപ്പെയും സ്വരച്ചേര്‍ച്ചയിലല്ലെന്നും ലോകകപ്പ് കഴിഞ്ഞതോടെ ബന്ധം കൂടുതൽ വഷളായെന്നുമായിരുന്നു വാര്‍ത്തകൾ. എന്നാൽ അത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലിയോണൽ മെസി. 

എംബപ്പെയുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. യാതൊരു പ്രശ്നങ്ങളുമില്ല. അര്‍ജന്‍റീനയും ഫ്രാൻസും ഏറ്റമുട്ടിയ ലോകകപ്പ് ഫൈനലിനെക്കുറിച്ചും തങ്ങൾ സംസാരിച്ചു. ലോകകപ്പ് വിജയം അര്‍ജന്‍റൈൻ ജനത എങ്ങനെ ആഘോഷിച്ചുവെന്നും തന്‍റെ അവധിക്കാലത്തെ വിശേഷങ്ങളുമൊക്കെ എംബപ്പെയുമായി താൻ പങ്കുവച്ചു. എന്നാൽ ഫൈനലിലെ തോൽവി എങ്ങനെയുണ്ടായിരുന്നെന്ന് എംബപ്പെയോട് ചോദിച്ചില്ല. മനപ്പൂര്‍വ്വമായിരുന്നു ആ ചോദ്യം ഒഴിവാക്കിയത്. കാരണം ലോകകപ്പ് ഫൈനലിലെ തോൽവി എങ്ങനെയുണ്ടാകുമെന്ന് തനിക്ക് അറിയാം. താൻ അത് അനുഭവിച്ചതാണെന്നും മെസി പറഞ്ഞു. എംബപ്പെക്കൊപ്പം പിഎസ്‌ജിക്കായി കിരീടങ്ങൾ നേടുകയാണ് തന്‍റെ ലക്ഷ്യമെന്നും മെസി വ്യക്തമാക്കി. 

ഫ്രഞ്ച് ലീഗ് വണ്ണിൽ പിഎസ്‌ജിയുടെ മുന്നേറ്റം തുടരുകയാണ്. ഇരുപത്തിരണ്ടാം റൗണ്ടിൽ ടുലൂസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പാരിസ് സെയ്‌ന്‍റ് ജെര്‍മന്‍ തോൽപിച്ചു. നെയ്‌മറും എംബാപ്പെയും ഇല്ലാതെ ഇറങ്ങിയ പിഎസ്‌ജിക്കായി ലിയോണൽ മെസിയാണ് വിജയ ഗോൾ നേടിയത്. ഗോളും അസിസ്റ്റുമായി അഷ്റഫ് ഹക്കിമി താരമായി. ഇരുപതാം മിനിറ്റിൽ ടുലൂസാണ് ആദ്യം ഗോൾ നേടിയത്. മുപ്പത്തിയെട്ടാം മിനിറ്റിൽ അഷ്റഫ് ഹക്കിമിയിലൂടെ പിഎസ്‌ജി സമനില നേടി. അൻപത്തിയെട്ടാം മിനിറ്റിലായിരുന്നു മെസിയുടെ വിജയ ഗോൾ. ഷോര്‍ട് കോര്‍ണറില്‍ നിന്ന് വലത് വിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിന് പുറത്തുനിന്ന് മെസിയുടെ ഇടംകാലന്‍ മഴവില്‍ ഗോളിലായിരുന്നു പിഎസ്‌ജിയുടെ വിജയം.

45 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്‌ജി. ഇരു ടീമുകളും അഞ്ച് വീതം ഷോട്ടുകള്‍ ടാര്‍ഗറ്റിലേക്ക് ശ്രമിച്ചു. ഹക്കീമിയുടേതായിരുന്നു അസിസ്റ്റ്. ഇതോടെ ലീഗ് വണ്‍ സീസണില്‍ ലിയോണല്‍ മെസിക്ക് 10 വീതം ഗോളും അസിസ്റ്റുമായി.

മെസിയുടെ മഴവില്‍ ഗോള്‍, ഹക്കിമി ഷോ; പിഎസ്‌ജിക്ക് കുതിപ്പ്- വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമം, ഫിഫ ലോകകപ്പ് ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സ്വന്തമാക്കി സീ ഗ്രൂപ്പ്
പെനാൽറ്റി ഷൂട്ടൗട്ടിൽ ആഴ്‌സണലിനെ തകർത്ത് പിഎസ്ജിക്ക് രണ്ടാം കീരിടം, ഫ്രാൻസിൽ തെരുവുയുദ്ധം, 780 അറസ്റ്റ്