റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

By Web TeamFirst Published Mar 17, 2021, 9:40 AM IST
Highlights

രണ്ട് പാദങ്ങളിലുമായി എതിരില്ലാത്ത നാല് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ 3-1നാണ് റയല്‍ ജയിച്ചത്. ആദ്യപാദത്തില്‍ റയല്‍ 1-0ത്തിന് ജയിച്ചിരുന്നു. 

മാഞ്ചസ്റ്റര്‍: റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍. രണ്ടാംപാദത്തില്‍ ബൊറുസിയ മോഞ്ചന്‍ഗ്ലാഡ്ബാഷിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി അവസാന എട്ടില്‍ ഇടം നേടിയത്. രണ്ട് പാദങ്ങളിലുമായി എതിരില്ലാത്ത നാല് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ 3-1നാണ് റയല്‍ ജയിച്ചത്. ആദ്യപാദത്തില്‍ റയല്‍ 1-0ത്തിന് ജയിച്ചിരുന്നു. 

സിറ്റിയുടെ ഹോംഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ കെവിന്‍ ഡി ബ്രൂയിന്‍, ഗുണ്ടോഗന്‍ എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 12-ാം മിനിറ്റില്‍ റിയാദ് മെഹ്‌റസിന്റെ അസിസ്റ്റിലാണ ഡി ബ്രൂയിന്‍ വല കുലുക്കിയത്. ആറ് മിനിറ്റുകള്‍ക്ക് ശേഷം ഗുണ്ടോഗനും സിറ്റിക്ക് ലീഡ് സമ്മാനിച്ചു. ഇത്തവണ ഫില്‍ ഫോഡനാണ് ഗോളിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 

കരിം ബെന്‍സേമ, സെര്‍ജിജോ റാമോസ്, മാര്‍കോ അസെന്‍സിയോ എന്നിവരാണ് അറ്റലാന്റയ്്‌ക്കെതിരെ റയലിന്റെ ഗോളുകള്‍ നേടിയത്. മുറ്യേല്‍ ഫ്രൂട്ടോയുടെ വകയായിരുന്നു അറ്റലാന്‍ഡയുടെ ഗോള്‍. 34-ാം മിനിറ്റില്‍ കരീം ബെന്‍സേമയുടെ ഗോളില്‍ റയല്‍ മുന്നിലെത്തി. ആദ്യ പകുതിയില്‍ ഈയൊരു ഗോള്‍ മാത്രമാണ് പിറന്നത്. 

60-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിന്റെ പെനാല്‍റ്റിയിലൂടെ റയല്‍ ലീഡ് നേടി. ഇതിനിടെ 83-ാം മിനിറ്റില്‍ ഫ്രൂട്ടോ ഒരു ഗോള്‍ മടക്കി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ അസെന്‍സിയോ റയലിന്റെ പട്ടിക പൂര്‍ത്തിയാക്കി.

click me!