Real Madrid lift Spanish Super Cup : മോഡ്രിച്ച്, ബെന്‍സേമ ഫിനിഷിംഗ്; റയല്‍ മാഡ്രിഡിന് സ്‍പാനിഷ് സൂപ്പർ കപ്പ്

Published : Jan 17, 2022, 07:21 AM ISTUpdated : Jan 17, 2022, 07:26 AM IST
Real Madrid lift Spanish Super Cup : മോഡ്രിച്ച്, ബെന്‍സേമ ഫിനിഷിംഗ്; റയല്‍ മാഡ്രിഡിന് സ്‍പാനിഷ് സൂപ്പർ കപ്പ്

Synopsis

കിക്കോഫ് മുതല്‍ കളിയുടെ നിയന്ത്രണം കാല്‍ക്കല്‍ ഭദ്രമാക്കിയായിരുന്നു കിരീടത്തിലേക്ക് റയലിന്‍റെ പ്രയാണം

റിയാദ്: സ്പാനിഷ് സൂപ്പർ കപ്പ് (Spanish Super Cup) റയല്‍ മാഡ്രിഡിന് (Real Madrid). അത്‍ലറ്റിക് ബില്‍ബാവോയെ (Athletic Bilbao) എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകർച്ചാണ് ആഞ്ചലോട്ടിയും (Carlo Ancelotti) സംഘവും കിരീടധാരികളായത്. ലൂക്ക മോഡ്രിച്ചിന്‍റെ (Luka Modric) സൂപ്പർ ഫിനിഷിംഗും കരീം ബെന്‍സേമയുടെ (Karim Benzema) പെനാല്‍റ്റിയുമായിരുന്നു റയലിന്‍റെ ഗോള്‍ ചാരുതകള്‍. സൂപ്പർകപ്പില്‍ റയല്‍ 12-ാം തവണയാണ് മുത്തമിടുന്നത്. 

കിക്കോഫ് മുതല്‍ കളിയുടെ നിയന്ത്രണം കാല്‍ക്കല്‍ ഭദ്രമാക്കിയായിരുന്നു കിരീടത്തിലേക്ക് റയലിന്‍റെ പ്രയാണം. 38-ാം മിനുറ്റില്‍ വലതുവിംഗിലൂടെ കുതിച്ച റോഡ്രിഗോ മറിച്ചുനല്‍കിയ പന്ത് സൂപ്പർ ഫിനിഷില്‍ വലയിലാക്കുകയായിരുന്നു പ്രായത്തെ വെല്ലുന്ന മികവുമായി മോഡ്രിച്ച്. രണ്ടാംപകുതിയില്‍ 52-ാം മിനുറ്റില്‍ എതിർ താരത്തിന്‍റെ ഹാന്‍ഡ് ബോളില്‍ വീണുകിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ച് ബെന്‍സേമ റയലിന്‍റെ പട്ടിക പൂർത്തിയാക്കി. 

പന്ത് കൈകൊണ്ട് തട്ടിയതിന് 87-ാം മിനുറ്റില്‍ മിലിറ്റാവോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതൊന്നും റയലിന്‍റെ വിജയാഹ്‍ളാദത്തെ തെല്ലുപോലും ബാധിച്ചില്ല. ബില്‍ബാവോയ്ക്ക് അനുവദിക്കപ്പെട്ട പെനാല്‍റ്റിയാവട്ടെ കാലുകൊണ്ട് സേവ് ചെയ്ത കുർട്ടാ റയലിന്‍റെ ആഘോഷത്തിന് ഇരട്ടി മധുരം പകർന്നു. 

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഫിഫ ലോകകപ്പ് 2026 മത്സരക്രമം പുറത്ത്; വമ്പന്മാ‍‌ർ നേ‌ർക്കുനേ‌‌ർ, അ‍‍‌‍‌ർജന്റീന ​ഗ്രൂപ്പ് ജെയിൽ, ഗ്രൂപ്പ് സിയിൽ ബ്രസീൽ