പ്രതിഫല തര്‍ക്കം മുറുകുന്നു; റാമോസ് റയല്‍ വിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Jan 7, 2021, 10:28 AM IST
Highlights

റാമോസിനെ കുറഞ്ഞ പ്രതിഫലത്തിന് ടീമിൽ നിലനിർത്തുന്നതിനൊപ്പം ബയേൺ മ്യൂണിക്ക് ഡിഫൻഡർ ഡേവിഡ് അലാബയെ ടീമിലെത്തിക്കാനാണ് റയൽ മാനേജ്‌‌മെന്റിന്റെ നീക്കം. 

മാഡ്രിഡ്: റയൽ മാഡ്രിഡ് നായകൻ നായകൻ സെർജിയോ റാമോസ് അടുത്ത സീസണിൽ ടീം വിടാൻ സാധ്യതയേറുന്നു. ക്ലബുമായുള്ള റാമോസിന്റെ കരാർ പുതുക്കൽ ചർച്ചകൾ വീണ്ടും തടസപ്പെട്ടുവെന്ന് സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

റാമോസിനെ കുറഞ്ഞ പ്രതിഫലത്തിന് ടീമിൽ നിലനിർത്തുന്നതിനൊപ്പം ബയേൺ മ്യൂണിക്ക് ഡിഫൻഡർ ഡേവിഡ് അലാബയെ ടീമിലെത്തിക്കാനാണ് റയൽ മാനേജ്‌‌മെന്റിന്റെ നീക്കം. റയലിൽ തുടരാനാണ് താൽപര്യമെങ്കിലും കുറഞ്ഞ പ്രതിഫലം അംഗീകരിക്കില്ലെന്നാണ് റാമോസിന്റെ നിലപാട്. ഇതേസമയം, മെസിയെയും തന്നെയും ഉൾപ്പെടുത്തി ഫ്രഞ്ച് ക്ലബ് പിഎസ്‌ജി വലിയൊരു പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് റാമോസ് റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനോട് പറഞ്ഞുവെന്നും സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇരട്ട ഗോളുമായി മെസി, ജയത്തോടെ ബാഴ്‌സ ആദ്യ നാലില്‍; സീരി എയില്‍ മിലാന്‍ ടീമുകള്‍ക്ക് തോല്‍വി

റയല്‍ മാഡ്രിഡിന്‍റെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിലൊരാളായ റാമോസ് 2005 മുതല്‍ ക്ലബിനായി കളിക്കുന്നു. അഞ്ച് ലാ ലിഗ നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, നാല് ഫിഫ ക്ലബ് ലോകകപ്പ്, മൂന്ന് യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, രണ്ട് സ്‌പാനിഷ് കപ്പ്, നാല് സ്‌പാനിഷ് സൂപ്പര്‍ കപ്പ് എന്നിവ നേടിയിട്ടുണ്ട്. റയലില്‍ എത്തും മുമ്പ് സെവിയ്യയുടെ താരമായിരുന്നു.  

വിജയവഴിയില്‍ തിരിച്ചെത്താന്‍ ബ്ലാസ്റ്റേഴ്‌സ്; എതിരാളികള്‍ ഒഡീഷ

click me!