മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിയെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

ഏഴാം സീസണിൽ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ രണ്ട് ടീമുകളാണ് നേർക്കുനേർ വരുന്നത്. പുതുവർഷത്തിലെ ആദ്യത്തെയും സീസണിലെ രണ്ടാമത്തേയും ജയത്തിനായി ഇറങ്ങുമ്പോൾ ലീഗിൽ പത്താം സ്ഥാനത്ത് തപ്പിത്തടയുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫ്‌സിയാവട്ടെ സീസണിൽ ഇതുവരെ ഒറ്റ ജയം പോലും നേടാനാവാതെ അവസാന സ്ഥാനത്തും. 

എട്ട് കളി പിന്നിട്ടെങ്കിലും ബ്ലാസ്റ്റേഴ്സിന് വിശ്വസിക്കാവുന്നൊരു ടീം കോമ്പിനേഷൻ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒഡീഷയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ബ്ലാസ്റ്റേഴ്സ് എട്ട് ഗോൾ നേടിയപ്പോൾ 13 ഗോൾ തിരിച്ചുവാങ്ങി. ഒഡീഷ അടിച്ചത് ആറും വാങ്ങിയത് പതിനാലും. ഓപ്പൺ പ്ലേയിൽ ഇതുവരെ മൂന്ന് ഗോൾമാത്രം നേടിയ ബ്ലാസ്റ്റേഴ്സിന് കളിയിൽ അടിമുടി മാറ്റംവരുത്തിയാലേ രക്ഷയുള്ളൂ. 

ടീമിന്റെ തവവര മാറിമറിയുമെന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികൂനയുടെ പ്രതീക്ഷ. ഒറ്റക്കളിയും ജയിച്ചില്ലെങ്കിലും ടീമിന്റെ പ്രകടനം അത്രമോശമല്ലെന്നാണ് ഒഡീഷ കോച്ച് സ്റ്റുവർട്ട് ബക്സ്റ്റാറും വിലയിരുത്തുന്നത്. നന്നായി കളിക്കുമ്പോഴും ഇത് വിജയമാക്കി മാറ്റാൻ കഴിയാത്തതാണ് തിരിച്ചടിയെന്നും ബക്സ്റ്റാർ പറയുന്നു. 

വൈകിയെത്തി, ബ്രൈറ്റായി കളിച്ച് ബ്രൈറ്റ് എനോബഖരെ കളിയിലെ താരം