റയല്‍ വിട്ടു; കാസിമെറോ ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍

Published : Aug 19, 2022, 11:13 PM ISTUpdated : Aug 23, 2022, 03:25 PM IST
റയല്‍ വിട്ടു; കാസിമെറോ ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍

Synopsis

മധ്യനിരയിലെയും പ്രതിരോധത്തിലെയും ടീമിന്‍റെ പിഴവുകൾക്ക് കാസിമിറോ പരിഹാരമാകുമെന്ന് യുണൈറ്റഡ് പരിശീലകന്‍ എറിക് ടെൻ ഹാഗ് കരുതുന്നു. കഴിഞ്ഞ സീസണിൽ റയലിനൊപ്പം ലാ ലിഗയും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ കാസിമിറോ ഈ സീസണിൽ സൂപ്പര്‍ കപ്പിലും ടീമിന്‍റെ വിജയത്തിൽ പങ്കാളിയായി. മുപ്പതുകാരനായ കാസിമിറോ റയലിനൊപ്പം 5 ചാമ്പ്യൻസ് ലീഗ് വിജയങ്ങളിൽ പങ്കാളിയായ താരമാണ്.

മാഞ്ചസ്റ്റര്‍: റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയൻ മധ്യനിര താരം കാസിമിറോ റയല്‍ മാഡ്രിഡ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി. 59.5 മില്യണ്‍ പൗണ്ടിനാണ്(70 മില്യണ്‍ യുറോ) നാലു വര്‍ഷ കരാറില്‍ കാസിമെറോയെ റയലില്‍ നിന്ന് മാഞ്ചസ്റ്റര്‍ റാഞ്ചിയത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ മാഞ്ചസ്റ്ററിലെത്തുന്ന കാസിമെറോയെ വൈദ്യപരിശോധനകള്‍ക്കുശേഷം ക്ലബ്ബിന്‍റെ ഔദ്യോഗിക ജേഴ്സിയില്‍ അവതരിപ്പിക്കും. നാലുവര്‍ഷ കരാര്‍ ഒരുവര്‍ഷം കൂടി നിട്ടുന്നതിനും കാസിമെറോക്ക് അവസരമുണ്ട്.

മധ്യനിരയിലെയും പ്രതിരോധത്തിലെയും ടീമിന്‍റെ പിഴവുകൾക്ക് കാസിമിറോ പരിഹാരമാകുമെന്ന് യുണൈറ്റഡ് പരിശീലകന്‍ എറിക് ടെൻ ഹാഗ് കരുതുന്നു. കഴിഞ്ഞ സീസണിൽ റയലിനൊപ്പം ലാ ലിഗയും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ കാസിമിറോ ഈ സീസണിൽ സൂപ്പര്‍ കപ്പിലും ടീമിന്‍റെ വിജയത്തിൽ പങ്കാളിയായി. മുപ്പതുകാരനായ കാസിമിറോ റയലിനൊപ്പം 5 ചാമ്പ്യൻസ് ലീഗ് വിജയങ്ങളിൽ പങ്കാളിയായ താരമാണ്.

റയല്‍ മാഡ്രിഡാണ് എന്റെ അവസാന ക്ലബ്! കോച്ചിംഗ് കരിയര്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് അന്‍സലോട്ടി

കാസിമെറോയെ സ്വന്താക്കിയതോടെ ബാഴ്സലോണ താരം ഫ്രാങ്കി ഡിയോങ്ങുമായി ഈ സീസണില്‍ മാഞ്ചസ്റ്റര്‍ കരാറിലെത്താനുള്ള സാധ്യകളും അവസാനിച്ചു. ട്രാന്‍സ്ഫര്‍ ജാലകം തീരുന്ന സെപ്റ്റംബര്‍ ഒന്നിന് മുമ്പ് ഡിയോങ്ങുമായി മാഞ്ചസ്റ്ററിന് കരാറിലെത്തുക അസാധ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അയാക്സ് താരം ആന്‍റണിക്കായുള്ള ശ്രമങ്ങള്‍ മാഞ്ചസ്റ്റര്‍ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. ആന്‍റണിക്കായി മാഞ്ചസ്റ്റര്‍ വാഗ്ദാനം ചെയ്ത 80 മില്യണ്‍ യൂറോയുടെ കരാര്‍ ഡച്ച് ക്ലബ്ബ് നിരസിച്ചിരുന്നു. എന്നാല്‍ ആന്‍റണിക്കായി കൂടുതല്‍ മെച്ചപ്പെട്ട തുക വാഗ്ദാനം ചെയ്യാനിടയില്ലെങ്കിലും മാഞ്ചസ്റ്ററില്‍ കളിക്കാനുള്ള ആന്‍റണിയുടെ വ്യക്തിപരമായ താല്‍പര്യത്തിലാണ് മാഞ്ചസ്റ്ററിന്‍റെ പ്രതീക്ഷ.

ട്രാൻസ്ഫര്‍ ജാലകം അടയ്ക്കാൻ രണ്ടാഴ്ച ശേഷിക്കെ യുവന്‍റസിന്‍റെ അഡ്രിയാൻ റാബിയോട്ട്, ബ്രൈറ്റൻ താരം മോയ്സെസ് കൈസെഡോ എന്നിവരുമായും യുണൈറ്റഡ് ചര്‍ച്ചകൾ നടത്തുന്നുണ്ട്. അത്ലറ്റിക്കോ താരം അൽവാരോ മൊറാട്ട, ബാഴ്സലോണ താരം ഒബമയാങ്ങ് എന്നിവരെയും ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമിച്ചിരുന്നു.

പ്രീമിയര്‍ ലീഗിൽ തുടര്‍ തോൽവിയുമായി അവസാന സ്ഥാനത്താണ് നിലവിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സീസൺ തുടങ്ങുന്നതിന് മുൻപ് പുതിയ പരിശീലകനെയെത്തിച്ച് ടീം അഴിച്ചുപണിയാൻ ശ്രമം തുടങ്ങിയെങ്കിലും വമ്പൻ പേരുകാരൊന്നും യുണൈറ്റഡിലെത്തിയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ മാനേജ്മെന്‍റുമായി തെറ്റിയതും പോൾ പോഗ്ബ ടീം വിട്ടതും മറ്റ് പ്രധാനതാരങ്ങളുടെ മോശം ഫോമും ടീമിന്‍റെ ഒരുക്കങ്ങളെയും ബാധിച്ചു. ഈ സാഹചര്യത്തിലാണ് റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ താരം കാസിമിറോയെ ട്രാൻസ്ഫര്‍ ജാലകം അവസാനിക്കുന്നതിന് മുൻപ് ടീമിലെത്തിച്ചത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം