പ്രതിഫലത്തില്‍ ബംപറടിച്ച് എംബാപ്പെ, തൊട്ടു പിന്നില്‍ മെസിയും നെയ്മറും

Published : Aug 19, 2022, 10:00 PM IST
പ്രതിഫലത്തില്‍ ബംപറടിച്ച് എംബാപ്പെ, തൊട്ടു പിന്നില്‍ മെസിയും നെയ്മറും

Synopsis

രണ്ടാം സ്ഥാനത്ത് പി എസ് ജിയുടെ തന്നെ ലിയോണല്‍ മെസിയാണ്. 63.64 ദശലക്ഷം യൂറോയാണ് മെസിയുടെ വാർഷിക പ്രതിഫലം. മൂന്നാം സ്ഥാനത്ത് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മർ ജൂനിയർ ആണുള്ളത്. 56.36 ദശലക്ഷം യൂറോ. എന്നാൽ പി എസ് ജി ക്യാമ്പിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ആരാധകരെ നിരാശരാക്കുന്നതാണ്.  

പാരീസ്: ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന മൂന്ന് താരങ്ങളും പിഎസ്ജിയിൽ. കിലിയന്‍ എംബാപ്പേ, ലിയോണല്‍ മെസ്സി, നെയ്മർ എന്നിവരാണ് പ്രതിഫല പട്ടികയിലെ ആദ്യ സ്ഥാനക്കാർ. സീസണ് മുമ്പ് പി എസ് ജി വിടാനൊരുങ്ങി എംബാപ്പെ റയൽ മാഡ്രിഡുമായി വാക്കാൽ ധാരണയിൽ എത്തിയശേഷമാണ്  മലക്കം മറിഞ്ഞ് പി എസ് ജിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

എംബാപ്പെയുമായുള്ള കരാർ പുതുക്കിയപ്പോൾ പ്രതിഫലം എത്രയാണെന്ന് പി എസ് ജി പുറത്ത് വിട്ടിരുന്നില്ല. ഇപ്പോൾ ഫുട്ബോൾ റഫറൻസാണ് ലോക ഫുട്ബോളിൽ എറ്റവും കൂുടതൽ പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഈ സീസണിൽ 90.91 ദശലക്ഷം യൂറോയാണ് എംബാപ്പേയ്ക്ക് ശമ്പളമായി കിട്ടുക. ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമെന്ന നേട്ടവും ഇതോടെ 23-കാരനായ എംബാപ്പേയ്ക്ക് സ്വന്തമായി.

പിഎസ്‌ജിയില്‍ നിന്ന് നെയ്മറെ പുകച്ചു പുറത്തു ചാടിക്കാന്‍ എംബാപ്പെയുടെ ശ്രമം

രണ്ടാം സ്ഥാനത്ത് പി എസ് ജിയുടെ തന്നെ ലിയോണല്‍ മെസിയാണ്. 63.64 ദശലക്ഷം യൂറോയാണ് മെസിയുടെ വാർഷിക പ്രതിഫലം. മൂന്നാം സ്ഥാനത്ത് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മർ ജൂനിയർ ആണുള്ളത്. 56.36 ദശലക്ഷം യൂറോ. എന്നാൽ പി എസ് ജി ക്യാമ്പിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ആരാധകരെ നിരാശരാക്കുന്നതാണ്.

നെയ്മറും എംബാപ്പേയും മാനസികമായി അകന്നുവെന്നും രണ്ട് ചേരിയായി കഴിഞ്ഞുവെന്നുമാണ് റിപ്പോർട്ടുകൾ. ഫ്രഞ്ച് ലീഗില്‍ മോണ്ട്പെല്ലിയറിന് എതിരായ മത്സരശേഷം ഡ്രസ്സിംഗ് റൂമിൽ നെയ്മറും എംബാപ്പേയും കയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നുവെനനാണ് റിപ്പോര്‍ട്ട്. കോച്ച് ക്രിസ്റ്റഫ് ഗാൾട്ടിയർ ഈ പ്രശ്നം ഏങ്ങനെ പരിഹരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും പി എസ് ജിയുടെ ഭാവി.

മെസി ഒരു വലിയ സൂചന തന്നിട്ടുണ്ട്! പിഎസ്ജി ജേഴ്‌സിയില്‍ അവിശ്വനീയ ഗോള്‍, ഫ്രീകിക്ക് ഗോളോടെ നെയ്മര്‍- വീഡിയോ

കരാര്‍ പുതുക്കിയപ്പോള്‍ എംബാപ്പെക്ക് പി എസ് ജിയില്‍ സര്‍വാധികാരം കൂടി നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മോണ്ട്പെല്ലിയറിനെതിരായ മത്സരത്തിിടെ ലഭിച്ച ആദ്യ പെനല്‍റ്റി എംബാപ്പെ നഷ്ടമാക്കിയപ്പള്‍ രണ്ടാം പെനല്‍റ്റി നെയ്മര്‍ എടുത്ത് ഗോളാക്കിയിരുന്നു. നെയ്മര്‍ സ്പോട് കിക്കെടുക്കാന്‍ തുടങ്ങുമ്പോള്‍ കിക്ക് എടുക്കാനായി എംബാപ്പെയും രംഗത്തെത്തിയിരുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം