ചാമ്പ്യന്‍സ് ലീഗിൽ നിന്നും റയൽ മാഡ്രിഡ് തോറ്റ് പുറത്തായി

By Web TeamFirst Published Mar 6, 2019, 6:44 AM IST
Highlights

മാർകോ അസെൻസിയോ റയലിനായി ആശ്വാസ ഗോൾ നേടി. ചാമ്പ്യന്‍സ് ലീഗിൽ റയലിന്‍റെ മൂന്ന് വർഷത്തെ ആധിപത്യത്തിനാണ് അന്ത്യമാകുന്നത്

മാന്‍ഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ് തോറ്റ് പുറത്തായി. രണ്ടാം പാദ പ്രീ ക്വാർട്ട റിൽ അയാക്സിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നാണംകെട്ട തോൽവി. അയാക്സിനായി ഹക്കിം സിയേച്, ഡേവിഡ് നെരസ്, ഡുസാൻ ടാഡിക്, ലാസെ ഷോ എന്നിവർ ഗോളുകൾ നേടി.

മാർകോ അസെൻസിയോ റയലിനായി ആശ്വാസ ഗോൾ നേടി. ചാമ്പ്യന്‍സ് ലീഗിൽ റയലിന്‍റെ മൂന്ന് വർഷത്തെ ആധിപത്യത്തിനാണ് അന്ത്യമാകുന്നത്.

ഇതേ സമയം ചാമ്പ്യന്‍സ്  ലീഗിൽ ക്വാർട്ടർ ഉറപ്പിച്ച് ടോട്ടനം. ബെറൂസിയ ഡോട്ട്മുണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ഇംഗ്ലീഷ് ക്ലബിന്റെ മുന്നേറ്റം. 48 ആം മിനിറ്റിൽ ഹാരി കെയിനാണ് വിജയ ഗോൾ നേടിയത്. ആദ്യ പാത പ്രീക്വാർട്ടരിൽ സ്വന്തം ഗ്രൗമ്ടിൽ നേടിയ മൂന്ന് ഗോൾ ജയം ടോട്ടനത്തിന്‍റെ ക്വാർട്ടർ പ്രവേശനം എളുപ്പമാക്കി.

click me!