യുവേഫ ചാംപ്യന്‍സ് ലീഗ്: റയല്‍, ബയേണ്‍, മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങും

By Web TeamFirst Published Dec 1, 2020, 11:14 AM IST
Highlights

പരുക്കേറ്റ ഏഡന്‍ ഹസാര്‍ഡ് ഇല്ലാതെയിറങ്ങുന്ന റയലിന് കരീം ബെന്‍സേമ തിരിച്ചെത്തുന്നത് ആശ്വാസമാണ്. ഗ്രൂപ്പ് ബിയില്‍ നാല് കളിയില്‍ ഏഴ് പോയിന്റുള്ള റയല്‍ രണ്ടാം സ്ഥാനത്താണ്. 

മാഡ്രിഡ്: നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാന്‍ ഇങ്ങുന്ന റയല്‍ മാഡ്രിഡിന്റെ എതിരാളികള്‍ ഷക്താര്‍ ഡോണിയസ്‌ക്. ആദ്യപാദത്തില്‍ ഹോം ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ നേരിട്ട തോല്‍വിക്ക് പകരം വീട്ടാനുമുണ്ട് സിനദിന്‍ സിദാനും സംഘത്തിനും. പരുക്കേറ്റ ഏഡന്‍ ഹസാര്‍ഡ് ഇല്ലാതെയിറങ്ങുന്ന റയലിന് കരീം ബെന്‍സേമ തിരിച്ചെത്തുന്നത് ആശ്വാസമാണ്. ഗ്രൂപ്പ് ബിയില്‍ നാല് കളിയില്‍ ഏഴ് പോയിന്റുള്ള റയല്‍ രണ്ടാം സ്ഥാനത്താണ്. 

എട്ടുപോയിന്റുമായി ഒന്നാംസ്ഥാനത്തുള്ള മോഞ്ചെന്‍ഗ്ലാഡ്ബാക്ക് അവസാന സ്ഥാനക്കാരായ ഇന്റര്‍ മിലാനുമായി ഏറ്റുമുട്ടും. രണ്ട് പോയിന്റ് മാത്രമുള്ള ഇന്ററിന് നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. നിലവിലെ ചാന്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് , സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡാണ് എതിരാളികള്‍. ബയേണ്‍ നാല് കളിയും ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയ ബയേണ്‍ ഗോളി മാനുവല്‍ നോയര്‍, സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, മിഡ്ഫീല്‍ഡര്‍ ലിയോണ്‍ ഗോരെസ്‌ക എന്നിവര്‍ക്ക് വിശ്രമം നല്‍കും. 

ഹോം ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ബയേണ്‍ എതിരില്ലാത്ത നാല് ഗോളിന് ജയിച്ചിരുന്നു. അഞ്ച് പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പ് ഡിയില്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലിവര്‍പൂളിന് ഡച്ച് ക്ലബ് അയാക്‌സാണ് എതിരാളികള്‍. പ്രമുഖതാരങ്ങളുടെ പരുക്കില്‍ വലയുകയാണ് ലിവര്‍പൂള്‍. നാല് കളിയും ജയിച്ച പെപ്പ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി, പോര്‍ട്ടോയുടമായി ഏറ്റുമുട്ടും. 12 പോയിന്റമായി സിറ്റി നോക്കൗട്ട് ഉറപ്പിച്ചപ്പോള്‍ ഒന്‍പത് പോയിന്റുള്ള പോര്‍ട്ടോ രണ്ടാം സ്ഥാനത്തുണ്ട്. ഹോം ഗ്രൗണ്ടില്‍ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചിരുന്നു.

click me!