വംശീയാധിക്ഷേപ വിവാദത്തിൽ കുരുങ്ങി കവാനി; മൂന്ന് മത്സരങ്ങളില്‍ വിലക്കിന് സാധ്യത

By Web TeamFirst Published Nov 30, 2020, 6:14 PM IST
Highlights

ഇന്‍സ്റ്റഗ്രാമില്‍ അഭിനന്ദിച്ച ഫോളോവര്‍ക്ക് നന്ദി അറിയിച്ചുള്ള പോസ്റ്റിൽ വംശീയാധിക്ഷേപകരമായ പരാമര്‍ശം ഉള്‍പ്പെട്ടെന്നാണ് ആക്ഷേപം. 

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം എഡിന്‍സണ്‍ കവാനി വംശീയാധിക്ഷേപ വിവാദത്തിൽ. ഉറുഗ്വേ സ്‌ട്രൈക്കറെ മൂന്ന് മത്സരത്തിൽ നിന്ന് വിലക്കാന്‍ സാധ്യതയേറി. 

സതാംപ്ടണിനെതിരെ ഇഞ്ച്വറി ടൈം വിന്നറിലൂടെ ചുവന്ന ചെകുത്താന്മാരുടെ പുതിയ ഹീറോ ആയതിന് പിന്നാലെയാണ് എഡിന്‍സണ്‍ കവാനി വിവാദത്തിൽ കുരുങ്ങിയത്. മികച്ച പ്രകടനത്തിന് ഇന്‍സ്റ്റഗ്രാമില്‍ അഭിനന്ദിച്ച ഫോളോവര്‍ക്ക് നന്ദി അറിയിച്ചുള്ള പോസ്റ്റിൽ വംശീയാധിക്ഷേപകരമായ പരാമര്‍ശം ഉള്‍പ്പെട്ടെന്നാണ് ആക്ഷേപം. 

കവാനിക്ക് ഇരട്ട ഗോള്‍; സതാംപ്ടണെതിരെ തകര്‍പ്പന്‍ തിരിച്ചുവരവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

വിവാദം ആയപ്പോള്‍ കവാനി പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഫുട്ബോള്‍ അസോസിയേഷന്‍റെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് വിലയിരുത്തല്‍. താരത്തിന്‍റെ വിശദീകരണം കൂടി കേട്ട ശേഷമാകും വിലക്ക് അടക്കമുള്ള നടപടികളില്‍ തീരുമാനം. 

ഉറുഗ്വേ ടീമിൽ കവാനിയുടെ സഹതാരമായിരുന്ന ലൂയി സുവാരസ് 2011ൽ ഇതേ പ്രയോഗത്തിന് എട്ട് മത്സരത്തില്‍ വിലക്ക് നേരിട്ടിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന പാട്രിസ് എവ്രക്കെതിരായ പരാമര്‍ശം വാത്സല്യപൂര്‍വ്വം ആയിരുന്നെന്ന് ലിവര്‍പൂള്‍ താരം വാദിച്ചെങ്കിലും ഫുട്ബോള്‍ അസോസിയേഷന്‍ അംഗീകരിച്ചിരുന്നില്ല. 

മറഡോണയുടെ കുഴിമാടത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്ന പെലെ; ചിത്രം മോര്‍ഫ് ചെയ്‌തത്

click me!