
ദോഹ: ലോകകപ്പിലെ മിന്നുംതാരങ്ങളെ കയ്യോടെ റാഞ്ചുന്ന പതിവുണ്ട് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്. ഇത്തവണ ആര്‍ക്കായിരിക്കും നറുക്ക് വീഴുക എന്നതാണ് ഫുട്ബോൾ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച. റയൽ മാഡ്രിഡിനെ റോയലാക്കുന്നത് വമ്പൻതാരങ്ങളുടെ സാന്നിധ്യം കൊണ്ടുകൂടിയാണ്. ലോകത്തെ ഏല്ലാ സൂപ്പര്‍താരങ്ങളെയും ബെര്‍ബ്യൂവിലെത്തിക്കാൻ എത്ര പണം വാരിയെറിയാനുംറയൽ മടിക്കില്ല.
ലോകകപ്പിൽ താരങ്ങളാവുന്നവരെ തൊട്ടടുത്ത സീസണിൽ റയൽ ടീമിലെത്തിക്കാറുണ്ടെന്നതാണ് ചരിത്രം. 2002ൽ ബ്രസീലിനെ ചാംപ്യന്മാരാക്കിയ റൊണാൾഡോയെ കയ്യോടെ പൊക്കി റയൽ. 2006ൽ ഇറ്റലിയെ കിരീടമണിയിച്ച ഫാബിയോ കന്നവാരോയും, ബ്രസീലിനായി മികച്ച പ്രകടനം കാഴ്ചവച്ച എമേഴ്സണും വൈകാതെ റയലിന്‍റെ തട്ടകത്തിലെത്തി.
പോര്‍ച്ചുഗലിന് തിരിച്ചടി; റൊണാള്‍ഡോ ഇന്ന് കളിക്കുന്ന കാര്യം സംശയം, പരിക്കേറ്റ മറ്റൊരു താരം പുറത്ത്
2010 ലോകകപ്പിന് ശേഷം റയലിലെത്തിയത് ജര്‍മ്മൻ ജോഡിയായ മെസ്യുട് ഓസിലും സാമി ഖദീരയും. 2014 ലോകകപ്പിന്‍റെ കണ്ടെത്താലിയിരുന്ന ഹാമിഷ് റെഡ്രീഗ്സും ,ജര്‍മ്മനിയുടെ കിരിടധാരണത്തിൽ നിര്‍ണായക പങ്കുവഹിച്ച ടോണി ക്രൂസും കോസ്റ്ററിക്കയെ ക്വാര്‍ട്ടറിലെത്തിച്ച കെയ്‌ലര്‍ നവാസും ഈ ശ്രേണിയിൽ വരുന്നവരാണ്.
കഴിഞ്ഞ ലോകകപ്പിന് ശേഷംറയൽ റാഞ്ചിയത് ബെൽജിയൻ ജോഡികളായ ഏദൻ ഹസാര്‍ഡിനേയും തിബോ കോര്‍ട്വയുമാണ്. റയലിന്‍റെ സൂപ്പര്‍താരനിരയിലേക്ക് ഇനി ആരെന്നതാണ് ചോദ്യം. ഖത്തറിൽ ഗോളടിച്ച് തിളങ്ങിയ അര്‍ജന്‍റീനയുടെ എൻസോ ഫെര്‍ണ്ടാസാണ് പറഞ്ഞുകേള്‍ക്കുന്നവരില്‍ പ്രമുഖന്‍. 22കാരനായ എന്‍സോ ഫെര്‍ണാണ്ടസ് ഈ സീസണിലാണ് റിവര്‍പ്ലേറ്റില്‍ നിന്ന് പോര്‍ച്ചുഗീസ് ക്ലബ്ബായ ബെനഫിക്കയിലെത്തിയത്. മെക്സിക്കോക്കെതിരായ നിര്‍ണായക മത്സരത്തില്‍ അറ്‍ജന്‍റീനക്കായി ഗോളടിച്ചതോടെയാണ് എന്‍സോയുടെ താരമൂല്യം ഉയര്‍ന്നത്.
ഇംഗ്ലണ്ടിന്‍റെ ജൂഡ് ബെല്ലിംഗ്ഹാമും ദക്ഷിണ കൊറിയക്കെിരെ ഇരട്ട ഗോള്‍ നേടിയ ഘാനയുടെ മുഹമ്മദ് കുഡൂസും യുറുഗ്വേക്കെതിരെ ഇരട്ട ഗോള്‍ നേടിയ പോര്‍ച്ചുഗീസ് താരം ബ്രൂണോ ഫെര്‍ണാണ്ടസുമെല്ലാം റയലിന്‍റെ റഡാറിലുണ്ടെന്നാണ് വിവരം. ഇവരിലാരൊക്കെ റയല്‍ കുപ്പായമണിയുമെന്ന് കാത്തിരുന്ന് കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!