ഇന്ന് മാഡ്രിഡ് ഡര്‍ബി! അത്‌ലറ്റിക്കോ മാഡ്രിഡിന് ജയിക്കണം, റയല്‍ മാഡ്രിഡിന് സമനില മതി

Published : Mar 12, 2025, 12:10 PM IST
ഇന്ന് മാഡ്രിഡ് ഡര്‍ബി! അത്‌ലറ്റിക്കോ മാഡ്രിഡിന് ജയിക്കണം, റയല്‍ മാഡ്രിഡിന് സമനില മതി

Synopsis

ക്വാര്‍ട്ടറിലേക്ക് മുന്നേറി ബാഴ്‌സലോണ. ലിവര്‍പൂള്‍ പുറത്താവുകയും ചെയ്തു. രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ ബെന്‍ഫികയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സ തോല്‍പിച്ചു.

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഇന്നും പ്രധാന ടീമുകള്‍ക്ക് മത്സരമുണ്ട്. നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് നഗര വൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. റയലിന്റെ മൈതാനത്ത് നടന്ന ആദ്യ പാദത്തില്‍ അത്റ്റിക്കോ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റിരുന്നു. ഇന്ന് സമനില നേടിയാലും റയലിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്താം. ആദ്യപാദത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളിന് ജയിച്ച ആഴ്‌സണല്‍ ഹോംഗ്രൗണ്ടില്‍ പിഎസ്‌വി ഐന്തോവനുമായി ഏറ്റുമുട്ടും. ആസ്റ്റന്‍ വില്ലയ്ക്ക്, ക്ലബ് ബ്രുഗെയാണ് എതിരാളികള്‍. മൂന്ന് മത്സരവും തുടങ്ങുക രാത്രി ഒന്നരയ്ക്ക്. ബൊറൂസ്യ ഡോര്‍ട്ട്മുണ്ട് രാത്രി 11.15ന് ഫ്രഞ്ച് ക്ലബ് ലിലിയെ നേരിടും.

അതേസമയം, ക്വാര്‍ട്ടറിലേക്ക് മുന്നേറി ബാഴ്‌സലോണ. ലിവര്‍പൂള്‍ പുറത്താവുകയും ചെയ്തു. രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ ബെന്‍ഫികയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സ തോല്‍പിച്ചു. നേരത്തെ പോര്‍ച്ചുഗലില്‍ നടന്ന ഒന്നാംപാദ മത്സരത്തിലും ബാഴ്‌സലോണയ്ക്കായിരുന്നു ജയം. റഫീഞ്ഞയുടെ ഇരട്ട ഗോള്‍ പ്രകടനമാണ് ബാഴ്‌സയെ തുണച്ചത്. അതേസമയം, പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പിഎസ്ജി ലിവര്‍പൂളിനെ വീഴ്ത്തിയത്. ആദ്യ പാദത്തിലെ ഒരു ഗോള്‍ വിജയവുമായി എത്തിയ ലിവര്‍പൂള്‍, പിഎസ്ജിയുടെ വേഗത്തിനും മധ്യനിരയുടെ മികവിനും മുന്നില്‍ പതറുകയായിരുന്നു. പിഎസ്ജിക്കായി പെനാല്‍ട്ടി എടുത്ത നാലുപേരും ലക്ഷ്യം കണ്ടപ്പോള്‍ സലാഹ് മാത്രമാണ് ലിവര്‍പൂളിനായി ലക്ഷ്യം നേടിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: നിര്‍ണായക പോരില്‍ ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത് മുംബൈ പ്ലേ ഓഫിന്

യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ബയേണ്‍ മ്യൂണിക്ക്. സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബയേണ്‍, ലെവര്‍കുസനെ മറികടന്നത്. ആദ്യ പാദത്തിലും ബയേണ്‍ മ്യൂണിക്കിനായിരുന്നു ജയം. ഹാരി കെയ്‌നും അല്‍ഫോണ്‍സോ ഡേവിസും ബയേണിനായി ഗോള്‍ നേടി. വിജയത്തിന് ചുക്കാന്‍ പിടിച്ചതോടെ ഒരു ചാന്പ്യന്‍സ് ലീഗ് സീസണില്‍ 10 ഗോള്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് താരം എന്ന ബഹുമതി ഹാരി കെയ്ന്‍ സ്വന്തമാക്കി. 

യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി ഇന്റര്‍മിലാന്‍. ഫെയര്‍നൂര്‍ദിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍മിലാന്‍ തോല്‍പിച്ചു. നേരത്തെ ആദ്യ പാദത്തിലും ഫെയര്‍നൂര്‍ദിനെ ഇന്റര്‍മിലാന്‍ മറികടന്നിരുന്നു. ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കാണ് ഇന്റര്‍മിലാന്റെ എതിരാളി.

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും