എല്‍ ക്ലാസികോ: ബാഴ്‌സലോണയെ ഞെട്ടിച്ച് റയല്‍, ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

Published : Mar 02, 2020, 09:04 AM IST
എല്‍ ക്ലാസികോ: ബാഴ്‌സലോണയെ ഞെട്ടിച്ച് റയല്‍, ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

Synopsis

എല്‍ ക്ലാസികോ പോരാട്ടത്തില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ ജയിച്ചത്.

മാഡ്രിഡ്: എല്‍ ക്ലാസികോ പോരാട്ടത്തില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ ജയിച്ചത്. വിനീഷ്യസ് ജൂനിയര്‍, മരിയാനോ ഡയസ് എന്നിവരാണ് റയലിന്റെ ഗോളുകള്‍ നേടിയത്.

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 71ാം മിനിറ്റിലാണ് റയല്‍ ആദ്യഗോള്‍ നേടിയത്. ഇതോടെ സമനിലയ്ക്കായുള്ള പോരാട്ടം ബാഴ്‌സ കടുപ്പിച്ചു. സമനില ഗോളിനായുള്ള ബാഴ്‌സയുടെ പോരാട്ടം റയല്‍ പ്രതിരോധ നിരയില്‍ തട്ടി തകര്‍ന്നു. രണ്ടാം പകുതിയുട ഇഞ്ചുറി ടൈമില്‍ മരിയാനോ റയലിനായി രണ്ടാം ഗോള്‍ നേടി.

26 കളികളില്‍ നിന്ന് 56 പോയിന്റാണ് റയലിന്റെ സമ്പാദ്യം. 26 കളികളില്‍ നിന്ന് 55 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്.

PREV
click me!

Recommended Stories

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍