ലോകകപ്പിലും ഗോൾവേട്ട തുടർന്ന് റയൽ മാഡ്രിഡ് താരങ്ങൾ; ഇതുവരെ അടിച്ച്കൂട്ടിയത് 10 ഗോളുകൾ

Published : Jun 26, 2026, 04:04 PM IST
realmadrid is the club with the most goals scored by all its players combined worldcup 2026

Synopsis

Realmadrid is the club with the most goals scored by all its players combined worldcup 2026 ലോകകപ്പിൽ ക്ലബ്ബുകളുടെ ഗോൾവേട്ടയിൽ പത്ത് ഗോളുകളുമായി റയൽ മാഡ്രിഡ് താരങ്ങൾ മുന്നിലാണ്. പിഎസ്ജിയും ക്രിസ്റ്റൽ പാലസുമാണ് ആറ് ഗോളുകളുമായി രണ്ടാമത്.

ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് അവസാനത്തോടടുക്കുമ്പോൾ ഗോൾവേട്ടയിൽ മുന്നിൽ റയൽ മാഡ്രിഡ് തന്നെ. ഇതുവരെ പത്ത് ഗോളുകളാണ് റയൽ മാഡ്രിഡ് താരങ്ങൾ ലോകകപ്പിൽ അടിച്ചുകൂട്ടിയത്. നാല് വീതം ഗോളുകളുമായി ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപെയും ബ്രസീൽ സൂപ്പർതാരം വിനീഷ്യസ് ജൂനിയറും പട്ടികയിൽ മുന്നിൽ തന്നെയുണ്ട്. ഓരോ വീതം ഗോളുകൾ നേടി ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങ്‌ഹാമും തുർക്കിയുടെ ആർദ ഗുളറും സാന്നിധ്യമറിയിച്ചു. ലോകകപ്പിലെ തന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഗുളർ അമേരിക്കയ്ക്ക് എതിരെ നേടിയത്.

പതിനൊന്ന് കളിക്കാരാണ് റയൽ മാഡ്രിഡിന്റെതായി വിവിധ രാജ്യങ്ങളിൽ കളിക്കുന്നത്. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയും പ്രീമിയർ ലീഗ് ക്ലബ് ക്രിസ്റ്റൽ പാലസുമാണ് രണ്ടാം സ്ഥാനത്ത്. ആറ് ഗോളുകളാണ് പിസ്ജിയുടെയും ക്രിസ്റ്റൽ പാലസിന്റെയും താരങ്ങൾ നേടിയത്. അഞ്ച് ഗോളുകൾ മെസ്സി ഒറ്റയ്ക്ക് നേടിയത് കൊണ്ട് തന്നെ ഇന്റർ മിയാമി പട്ടികയിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ എന്നിവർക്കും ഇതുവരെ അഞ്ച് വീതം ഗോളുകളുണ്ട്.

അതേസമയം അഞ്ച് ഗോൾ നേട്ടവുമായി ഗോൾഡൻ ബൂട്ട് മത്സരത്തിൽ മെസി തന്നെയാണ് മുന്നിൽ. അൾജീരിയയ്‌ക്കെതിരെ ഹാട്രിക്ക് നേട്ടവും ഓസ്ട്രിയയ്ക്കെതിരെ ഇരട്ടഗോളുകളുമായി വമ്പൻ പ്രകടനമാണ് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ തന്നെ മെസി കാഴ്ചവച്ചത്. ഇന്ന് ഫ്രാൻസ്- നോർവേ പോരാട്ടം അരങ്ങേറുമ്പോൾ ഗോൾ വേട്ടയിൽ മെസ്സിക്ക് തൊട്ടുപുറകിലുള്ള എംബാപെയും ഹാളണ്ടും ഗോൾ നേടുമോ എന്നും ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നു. ഇരുവർക്കും നിലവിൽ നാല് ഗോളുകൾ വീതമാണുള്ളത്. ഇന്ന് ഇരട്ട ഗോളുകൾ നേടിയാൽ ലോകകപ്പിലെ എക്കാലത്തെയും വലിയ ടോപ് സ്‌കോറർ എന്ന റെക്കോർഡ് മെസിയെ മറികടന്ന് എംബാപെ സ്വന്തമാക്കും. രാത്രി 12: ൩൦ നാണ് ഫ്രാൻസ്- നോർവേ പോരാട്ടം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഈ ലോകകപ്പ് പോർച്ചുഗലിനും റൊണാൾഡോയ്ക്കുമുള്ളത്..'; അവകാശവാദവുമായി വൈറൽ ദുർമന്ത്രവാദി നാന ക്വാകു ബോൺസാം
ഗ്രൂപ്പ് ചാമ്പ്യന്മാരാവാൻ ഒരുങ്ങി യമാലും സംഘവും; സ്‌പെയ്ൻ - ഉറുഗ്വായ് പോരാട്ടം നിർണായകം