
മ്യൂണിക്: സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി(Robert Lewandowski) ബയേൺ മ്യൂണിക്ക്( Bayern Munich) വിടുന്നു. കരാര്‍ പുതുക്കാന്‍ താതാപര്യമില്ലെന്ന് ലെവന്‍ഡോവ്സ്കി, ജര്‍മ്മന്‍ ക്ലബ്ബിനെ അറിയിച്ചു. ബാഴ്സലോണയിലേക്ക്(Barcelona) താരം മാറുമെന്നാണ് സൂചന. ബൊറൂസിയയിൽ നിന്ന് 2014ലാണ് ബയേണിലെത്തിയത്. ലെവന്‍ഡോവ്സ്‌കിയുമായുള്ള കരാര്‍ പുതുക്കുമെന്ന് ബയേണ്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ കാലതാമസം നേരിടുന്നതില്‍ താരം അസംതൃപ്തനായിരുന്നു.
ബയേണ്‍ ബുണ്ടസ് ലീഗ് കിരീടം നേടിയതിന് പിന്നാലെ ലെവന്‍ഡോവ്സ്‌കി അസംതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു. ബയേണിനായി 374 കളിയിൽ 343 ഗോളുകളാണ് ലെവന്‍ഡോവ്സ്കി അടിച്ചുകൂട്ടിയത്. ബുണ്ടസ്‍ലിഗയിൽ 252 കളിയിൽ 237 ഗോൾ നേടി. ബയേണിനൊപ്പം ആകെ 19 കിരീടങ്ങള്‍ സ്വന്തമാക്കി. ഇതില്‍ എട്ട് ബുണ്ടസ്‍ലിഗ കിരീടങ്ങളും ഉള്‍പ്പെടുന്നു. 2020ൽ ചാംപ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും ലെവന്‍ഡോവ്സ്‌കി നേടി. ഫിഫയുടെ മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു.
എങ്ങനെ മെസിയെ മറികടന്നു! ലെവന്‍ഡോവ്സ്കി ഫിഫയുടെ മികച്ച താരമായതിങ്ങനെ?
ഈ സീസണില്‍ ബയേണിനായി 45 മത്സരങ്ങളില്‍ 49 ഗോളുകളും ഏഴ് അസിസ്റ്റുകളും ലെവന്‍ഡോവ്സ്കിയുടെ പേരിലുണ്ട്. സാമ്പത്തിക പ്രശ്നങ്ങളില്‍ വലയുന്ന ബാഴ്സലോണക്ക് ലെവന്‍ഡോവ്സ്കിയെ ടീമിലെത്തിക്കാനാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെങ്കിലും ക്ലബ്ബിനായി താന്‍ ചെയ്ത സേവനങ്ങള്‍ കണക്കിലെടുത്ത് ബയേണ്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുക്കുമെന്നാണ് പോളണ്ട് താരത്തിന്‍റെ പ്രതീക്ഷ.
റഷ്യയുമായുള്ള ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ നിന്ന് പിന്‍മാറി ലെവന്‍ഡോവ്സ്കിയുടെ പോളണ്ട്
ശനിയാഴ്ച വിഎല്‍എപ് വോള്‍ഫ്സ്ബര്‍ഗിനെതിരെയാണ് ബുണ്ടസ് ലീഗയില്‍ സീസണില്‍ ബയേണിന്‍റെ അവസാന മത്സരം. ഇതൊരുപക്ഷെ ബയേണ്‍ കുപ്പായത്തില്‍ 33കാരായ ലെവന്‍ഡോവ്സ്കിയുടെ അവസാന മത്സരമാകാനും സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!