ഇനി വേറെ ബോഡിഗാര്‍ഡ് വേണ്ട; ഗ്രൗണ്ടില്‍ മെസിക്ക് കാവലാളാവാൻ ഇന്‍റര്‍ മയാമിയിലേക്ക് റോഡ്രിഗോ ഡീ പോൾ

Published : Jul 17, 2025, 03:15 PM IST
Lionel Messi-Rodrigo De Paul

Synopsis

അർജന്റീന താരം റോഡ്രിഗോ ഡി പോൾ ഇന്റർ മയാമിയിലേക്ക്. നാലുവർഷത്തെ കരാറിലാണ് അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ഡി പോളിനെ ഇന്റർ മയാമി സ്വന്തമാക്കിയത്. 

മയാമി:ലിയോണൽ മെസിയുടെ ഇന്‍റർ മയാമിയിലേക്ക് ഒരു അർജന്‍റൈൻ താരം കൂടി. മിഡ് ഫീൽഡർ റോഡ്രിഗോ ഡി പോളാണ് ഇന്‍റർ മയാമിയിൽ എത്തിയ പുതിയ താരം. അത്‍ലറ്റിക്കോ മാഡ്രിഡിൽ നിന്ന് നാലുവർഷ കരാറിലാണ് 31കാരനായ ഡി പോളിനെ ഇന്‍റർ മയാമി സ്വന്തമാക്കി. ബാഴ്സലോണയിലെ മെസിയുടെ പ്രിയ താരങ്ങളായ സെർജിയോ ബുസ്കറ്റ്സ്, ജോർഡി ആൽബ, ലൂയിസ് സുവാരസ് എന്നിവർക്കൊപ്പം ഡി പോൾ കൂടി എത്തുന്നതോടെ ഇന്‍റർ മയാമിയുടെ കരുത്ത് കൂടുമെന്ന് ഉറപ്പ്. അർജന്‍റൈൻ ടീമിൽ മെസിയുടെ ബോഡി ഗാർഡ് എന്നറിയപ്പെടുന്ന താരമാണ് റോഡ്രിഗോ ഡി പോൾ.

ഈ മാസം അവസാനം ലീഗ്സ് കപ്പിലായിരിക്കും ഡി പോള്‍ ഇന്‍റര്‍ മയാമി കുപ്പായമണിഞ്ഞ് ഗ്രൗണ്ടിലിറങ്ങുകയെന്നാണ് സൂചന. കരാര്‍ ഔദ്യോഗികമായി ഒപ്പിട്ടിട്ടില്ലാത്തതിനാല്‍ ഏത് മത്സരത്തിലാവും ഡി പോള്‍ കളിക്കുക എന്ന കാര്യം ഇപ്പോള്‍ ഉറപ്പ് പറയാനാവില്ലെന്ന് ക്ലബ്ബിനോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു. 2021ല്‍ ഉഡിനീസില്‍ നിന്നാണ് ഡി പോള്‍ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയത്. മെസിക്കൊപ്പം 2022ലെ ലോകകപ്പിലും 2021, 2024 കോപ അമേരിക്കയിലും കിരീടം നേടിയ അര്‍ജന്‍റീനിയന്‍ ടീം അംഗം കൂടിയായിരുന്നു ഡി പോള്‍.എത്ര രൂപക്കാണ് മയാമി ഡി പോളിനെ സ്വന്തമാക്കിയത് എന്ന കാര്യവും പുറത്തുവിട്ടിട്ടില്ല.

ഇന്‍റര്‍ മയാമിയില്‍ കളിക്കുന്ന താരങ്ങളുടെയും മേജര്‍ സോക്കര്‍ ലീഗിലെ ആകെ താരങ്ങളുടെയും പ്രതിഫലത്തെക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് മെസിയും ആല്‍ബയും ബുസ്കെറ്റ്സും ഇന്‍റര്‍ മയാമിക്കായി കളിക്കുന്നത്. അതിനിടെ മെസിയുമായുള്ള കരാര്‍ പുതുക്കാനുള്ള ശ്രമങ്ങള്‍ ഇന്‍റര്‍ മയാമി തുടങ്ങിയിട്ടുണ്ട്. ഇതിനോട് മെസിയുടെ പ്രതികരണം ഇതുവരെ വ്യക്തമല്ല. ഈ വര്‍ഷം ഡിസംബറിലാണ് ഇന്‍റര്‍ മയാമിയുടെ മെസിയുമായുള്ള രണ്ട് വര്‍ഷ കരാര്‍ അവസാനിക്കുന്നത്.കഴിഞ്ഞ സീസണില്‍ മെസിയുടെ മികവില്‍ ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയശതമാനം ഇന്‍റര്‍ മയാമി സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ