എക്കാലത്തെയും മികച്ച ബാലണ്‍ ഡി ഓര്‍ താരം, ആരാധക വോട്ടെടുപ്പിൽ മെസിയെ മറികടന്ന് റൊണാള്‍ഡോ ഒന്നാമത്

Published : Oct 29, 2026, 10:00 AM IST
messi and ronaldo

Synopsis

ബാലൺ ഡി ഓർ പുരസ്കാരത്തിന്‍റെ 70-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വോട്ടെടുപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 'ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം' പുരസ്കാരം.

പാരീസ്: എക്കാലത്തെയും മികച്ച ബാലണ്‍ ഡി ഓര്‍ താരത്തിനുള്ള 'ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം' (B.O.A.T.) പുരസ്കാരം സ്വന്തമാക്കി പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ. 2008-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കാഴ്ചവെച്ച അവിസ്മരണീയ പ്രകടനത്തിന്‍റെ കരുത്തിലാണ് അര്‍ജന്‍റീന മുന്‍ നായകന്‍ ലിയോണൽ മെസിയെ മറികടന്ന് റൊണാള്‍ഡോ 'ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം' പുരസ്കാരം സ്വന്തമാക്കിയത്.

ബാലൺ ഡി ഓർ പുരസ്കാരത്തിന്‍റെ 70-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആരാധക വോട്ടെടുപ്പിലാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്. 2008 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 42 ഗോളുകൾ നേടിയ റൊണാൾഡോ ടീമിനെ പ്രീമിയർ ലീഗിലും യുവേഫ ചാമ്പ്യൻസ് ലീഗിലും ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

2012-ൽ ബാഴ്സലോണക്കും അര്‍ജന്‍റീനക്കുമായി 91 ഗോളുകൾ അടിച്ചുകൂട്ടി റെക്കോർഡിട്ട മെസിയുടെ റെക്കോർഡ് റെക്കോര്‍ഡ് സീസണെയാണ് റൊണാൾഡോ വോട്ടെടുപ്പിലൂടെ പിന്തള്ളിയത്. ആരാധകരുടെ വോട്ടെടുപ്പിൽ ആദ്യ 10 സ്ഥാനങ്ങളും മെസിയും റൊണാള്‍ഡോയും തന്നെയാണ് പങ്കിട്ടത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കുറഞ്ഞത് രണ്ട് തവണയെങ്കിലും ബാലൺ ഡി ഓർ നേടിയ 10 ഇതിഹാസ താരങ്ങളുടെ ഏറ്റവും മികച്ച വ്യക്തിഗത സീസണുകളിൽ നിന്ന് ഒന്നാമതിനെ തിരഞ്ഞെടുക്കാൻ ആരാധകർക്ക് അവസരം നൽകിയായിരുന്നു വോട്ടെടുപ്പ്. യോഹാൻ ക്രൈഫ്, മിഷേൽ പ്ലാറ്റിനി, മാർക്കോ വാൻ ബാസ്റ്റൻ, ഫ്രാൻസ് ബെക്കൻബാവർ, അൽഫ്രെഡോ ഡി സ്റ്റെഫാനോ, റൊണാൾഡോ നസാരിയോ തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട പട്ടികയിൽ നിന്നാണ് റൊണാൾഡോയുടെ 2008 സീസൺ ഏറ്റവും കൂടുതൽ പിന്തുണ നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാവോ സെ തുങ്ങിനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് എംബാപ്പെ; ലാ ലിഗ സംപ്രേഷണം നിര്‍ത്തി ചൈന
കിരീടമില്ലാത്തവനെന്ന് പരിഹാസം; ഒടുവിൽ ഫുട്ബോളിന്റെ ഉന്നതിയിലേക്ക് കെയിൻ