
ബെംഗലൂരു: ഫിജിയൻ താരം റോയ് കൃഷ്ണയെ സ്വന്തമാക്കി ബെംഗളൂരു എഫ്സി. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ രസകരമായ വീഡിയോയിലൂടെയായിരുന്നു പ്രഖ്യാപനം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കൊപ്പം റോയ് കൃഷ്ണ കൂടി എത്തുന്നതോടെ രണ്ടാം ഐഎസ്എൽ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ബെംഗളുരൂ എഫ്സിക്ക് ഇത്തവണ ഇരട്ട എഞ്ചിൻ കരുത്തുള്ള മുന്നേറ്റമാകും.
ഐഎസ്എല്ലിൽ 50 ഗോളുകൾ മറികടന്ന രണ്ട് താരങ്ങളിൽ ഒരാളാണ് ബംഗലൂരു എഫ് സി നായകനായ സുനിൽ ഛേത്രി. മൂന്ന് സീസണിലായി എടികെ മോഹന്‍ ബഗാനു വേണ്ടി കളിച്ച റോയ് കൃഷ്ണ നേടിയതാകട്ടെ 36 ഗോളുകളും 18 അസിസ്റ്റും. ഫ്രീ ട്രാൻസ്ഫറായി ടീമിലെത്തുന്ന റോയ് കൃഷ്ണ 2024 വരെ ബെംഗളൂരു ടീമിന്‍റെ മുന്നേറ്റത്തിലെ കുന്തമുനയായി ഉണ്ടാവും.കഴിഞ്ഞ സീസണിലും മോശമല്ലാത്ത പ്രകടനം നടത്തിയ റോയ് കൃഷ്ണയുടെ പേരില്‍ 16 കളിയിൽ 7ഗോളും 4 അസിസ്റ്റുകളുമുണ്ട്.
2019-20 സീസണിൽ എടികെ ഐഎസ്എൽ കിരീടം നേടുമ്പോൾ റോയ് കൃഷ്ണയായിരുന്നു ടോപ് സ്കോറർ. 2020-21 സീസണിൽ എടികെ മോഹൻ ബഗാനെ ഫൈനലിലെത്തിച്ചതിലും റോയ് കൃഷ്ണയുടെ പ്രകടനം നിർണായകമായി. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്സിയുടെ ടോപ്സ്കോററായ ക്ലെയ്റ്റൻ സിൽവ ഈ സീസണിന് മുമ്പ് ടീം വിട്ടതോടെയാണ് റോയ് കൃഷ്ണയെ പകരക്കാരനായി ബെംഗളൂരു നോട്ടമിട്ടത്..
മൂന്നാമത്തെ വിദേശതാരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്
ഐഎസ്എല്ലിനൊരുങ്ങുന്ന കേരളാബ്ലാസ്റ്റേഴ്സ് മൂന്നാമത്തെ വിദേശതാരത്തെ ടീമിലെത്തിച്ചു. യുക്രെയ്ൻ മിഡ്ഫീൽഡർ ഇവാൻ
കാലിയൂഷ്ണിയെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഒരു വർഷത്തെ വായ്പാ കരാർ അടിസ്ഥാനത്തിലാണ് താരം ടീമിലെത്തിയത്.
ഗ്രീക്ക്,ഓസ്ട്രേലിയൻ താരം ജിയാനു, സ്പാനിഷ് താരം വിക്ടർ മോൺഗിൽ, എന്നിവർക്ക് ശേഷം ബ്ലാസ്റ്റേഴ്സ് നിരയിലെത്തുന്ന
വിദേശതാരമാണ് ഇവാൻ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!