ചരിത്രം ആവര്‍ത്തിച്ചു 32 വര്‍ഷത്തിന് ശേഷം! സിറ്റിയുടെ റൂബൻ ഡിയാസിന് പുരസ്‌കാരം

By Web TeamFirst Published May 21, 2021, 10:32 AM IST
Highlights

1989ന് ശേഷം ആദ്യമായാണ് ഒരു പ്രതിരോധ താരത്തിന് ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്റെ പുരസ്‌കാരം കിട്ടുന്നത്. 

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഫുട്ബോൾ ജേർണലിസ്റ്റുകളുടെ സംഘടനയായ ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്റെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് താരം റൂബൻ ഡിയാസിന്. സിറ്റിയെ പ്രീമിയർ ലീഗ് കിരീട നേട്ടത്തിലെത്തിക്കുകയും ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിക്കുകയും ചെയ്ത നേട്ടത്തിനാണ് അംഗീകാരം. 

ടോട്ടനത്തിന്റെ ഹാരി കെയ്‌ൻ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിൻ ഡി ബ്രൂയിൻ എന്നിവരെ മറികടന്നാണ് ഡിയാസ് പ്ലേയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടത്. പുരസ്‌കാരം ടീം വർക്കിന്റെ വിജയമാണെന്നായിരുന്നു ഡിയാസിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ സിറ്റിയിലെത്തിയ ശേഷം എല്ലാ ടൂര്‍ണമെന്‍റുകളിലുമായി 48 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിരുന്നു റൂബൻ ഡിയാസ്.  

The winner of the FWA Footballer of the Year - ! 🇵🇹💙

🥇
🔷 | https://t.co/axa0klD5re

— Manchester City (@ManCity)

1989ന് ശേഷം ആദ്യമായാണ് ഒരു പ്രതിരോധ താരത്തിന് ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്റെ പുരസ്‌കാരം കിട്ടുന്നത്. ലിവര്‍പൂള്‍ മുന്‍താരം സ്റ്റീവ് നിക്കോളാണ് ഡിയാസിന്‍റെ മുന്‍ഗാമി. ഇംഗ്ലണ്ടിലെ ആദ്യ സീസണില്‍ തന്നെ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന നേട്ടവും ഡിയാസ് സ്വന്തമാക്കി. 

അടിമുടി മാറാന്‍ ബാഴ്‌സ, പൊളിച്ചെഴുത്തിന് റയലും; നിരവധി പ്രമുഖര്‍ തെറിക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!