അടിമുടി മാറാന്‍ ബാഴ്‌സ, പൊളിച്ചെഴുത്തിന് റയലും; നിരവധി പ്രമുഖര്‍ തെറിക്കും

Published : May 20, 2021, 10:34 AM ISTUpdated : May 20, 2021, 10:38 AM IST
അടിമുടി മാറാന്‍ ബാഴ്‌സ, പൊളിച്ചെഴുത്തിന് റയലും; നിരവധി പ്രമുഖര്‍ തെറിക്കും

Synopsis

സ്‌പാനിഷ് ലീഗിൽ കിരീടം നഷ്‌ടമായതിന് പിന്നാലെയാണ് ബാഴ്‌സലോണ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാവുമെന്ന് ക്ലബ് പ്രസിഡന്റ് യുവാൻ ലപ്പോർട്ട വ്യക്തമാക്കിയത്. 

ബാഴ്‌സലോണ: ഈ സീസൺ അവസാനത്തോടെ ടീമിൽ വലിയ മാറ്റങ്ങളുണ്ടാവുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് യുവാൻ ലപ്പോർട്ട. റയൽ മാഡ്രിഡും ടീമിനെ ഉടച്ചുവാർക്കാനുള്ള തയ്യാറെടുപ്പിലാണ്. 

സ്‌പാനിഷ് ലീഗിൽ കിരീടം നഷ്‌ടമായതിന് പിന്നാലെയാണ് ബാഴ്‌സലോണ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാവുമെന്ന് ക്ലബ് പ്രസിഡന്റ് യുവാൻ ലപ്പോർട്ട വ്യക്തമാക്കിയത്. കോപ്പ ഡെൽ റേയിൽ ചാമ്പ്യൻമാരായെങ്കിലും ലാ ലീഗയിലെയും ചാമ്പ്യൻസ് ലീഗിലെയും ടീമിന്റെ പ്രകടനത്തിൽ ക്ലബ് മാനേജ്‌മെന്‍റ് നിരാശരാണ്. ഇതുകൊണ്ടുതന്നെ കോച്ച് റൊണാൾഡ് കൂമാന്റെ സ്ഥാനം തെറിച്ചേക്കും. നായകൻ ലിയോണൽ മെസിയെ ടീമിൽ നിലനിർത്തണോ എന്ന കാര്യത്തിലും അടുത്തയാഴ്ച തീരുമാനം ഉണ്ടാവും. 

ബാഴ്‌സലോണ അനിവാര്യമായൊരു മാറ്റത്തിന്റെ വക്കിലാണ്. ഈ മാറ്റത്തിനോട് ക്ലബിന് മുഖം തിരിച്ച് നിൽക്കാനാവില്ല. അടുത്ത സീസണിൽ എല്ലാം പുതുക്കിയെടുക്കണമെന്നും ലപ്പോർട്ട പറഞ്ഞു.  

റയലിലും കസേരകള്‍ ഇളകും

ഇതേസമയം, ബാഴ്‌സലോണയുടെ ചിരവൈരികളായ റയൽ മാഡ്രിഡും ടീമിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. എഡൻ ഹസാർഡ് ഉൾപ്പടെ 10 താരങ്ങളെ ഒഴിവാക്കാനാണ് ക്ലബ് മാനേജ്‌മെന്റിന്റെ നീക്കം. റാഫേൽ വരാൻ, മാർസലോ, നാച്ചോ തുടങ്ങിയവര്‍ ഈ പട്ടികയിലുണ്ട്. പിഎസ്ജി താരം കിലിയൻ എംബാപ്പേയെ ടീമിൽ എത്തിക്കുകയാണ് ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന്റെ ലക്ഷ്യം. ടീം വിടുമെന്ന് ഉറപ്പായ കോച്ച് സിനദിൻ സിദാന് പകരക്കാരനെയും റയലിന് കണ്ടെത്തണം. 

റൊണാൾഡീഞ്ഞോയ്‌ക്ക് യുഎഇയുടെ ആദരം; ഗോൾഡൻ വിസ നൽകി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ