കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു

Published : Jul 04, 2022, 12:46 PM IST
കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു

Synopsis

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ (Kerala Blasters) താരം കൂടിയായ സഹലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സും സഹലും ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടു.

കണ്ണൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് (Sahal Abdul Samad) വിവാഹിതനാകുന്നു. ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ (Kerala Blasters) താരം കൂടിയായ സഹലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സും സഹലും ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടു. ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹദാണ് വധു. 

കണ്ണൂര്‍ സ്വദേശിയായ സഹല്‍ യുഎഇയിലെ (UAE) അല്‍ഐനിലാണ് ജനിച്ചത്. എട്ടാം വയസ്സില്‍ അബുദാബിയിലെ അല്‍-ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഫുട്ബാള്‍ കളിക്കാന്‍ ആരംഭിച്ചു. കേരളത്തിലെത്തിയ ശേഷം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിതുടങ്ങി. 

മികച്ച പ്രകടനങ്ങളെ തുടര്‍ന്ന് അണ്ടര്‍ 21 കേരള ടീമിലെത്തിയ സഹല്‍ സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചു. സഹലിന്റെ മികവ് കണ്ടെത്തിയ ബ്ലാസ്റ്റേഴ്‌സ് ക്ലബിലെത്തിക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം