ലെവന്‍ഡോസ്‌കി എത്തിയേക്കും; ബാഴ്‌സലോണ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറുന്നു

Published : Jul 03, 2022, 12:22 PM ISTUpdated : Jul 03, 2022, 12:24 PM IST
ലെവന്‍ഡോസ്‌കി എത്തിയേക്കും; ബാഴ്‌സലോണ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറുന്നു

Synopsis

ടെലിവിഷന്‍ സംപ്രേഷണാവകശത്തിന്റെ പതിനഞ്ച് ശതമാനം അമേരിക്കന്‍ കമ്പനിയായ സിക്‌സ്ത് സ്ട്രീറ്റിന് വിറ്റാണ് ബാഴ്‌സലോണ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നത്. കരാറിലൂടെ 200 ദശലക്ഷം യൂറോയാണ് ബാഴ്‌സലോണയ്ക്ക് കിട്ടുക. 

ബാഴ്‌സലോണ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുന്ന ബാഴ്‌സലോണയ്ക്ക് (Barcelona FC) ആശ്വാസം. സമ്മര്‍ ട്രാന്‍സ്ഫറില്‍ പ്രധാന താരങ്ങളെ ടീമിലെത്തിക്കാനുള്ള പണം ബാഴ്‌സലോണ ഉറപ്പാക്കി. സാമ്പത്തിക ഞെരുക്കത്തിന്റെ അങ്ങേയറ്റത്താണ് എഫ് സി ബാഴ്‌സലോണ. കഴിഞ്ഞ സീസണില്‍ സൂപ്പര്‍താരം ലിയോണല്‍ മെസിയുടെ (Lionel Messi) കരാര്‍ പുതുക്കാന്‍പോലും ബാഴ്‌സലോണയ്ക്ക് കഴിഞ്ഞില്ല. ഇതോടെ കരിയറിലാദ്യമായി മെസ്സിക്ക് ബാഴ്‌സലോണ വിടേണ്ടിവന്നു. 

ക്ലബിനെ സാന്പത്തിക പ്രതീസന്ധിയില്‍ കരകയറ്റാനുള്ള തീവ്രശ്രമത്തിലാണ് ബാഴ്‌സലോണ പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ട. ടെലിവിഷന്‍ സംപ്രേഷണാവകശത്തിന്റെ പതിനഞ്ച് ശതമാനം അമേരിക്കന്‍ കമ്പനിയായ സിക്‌സ്ത് സ്ട്രീറ്റിന് വിറ്റാണ് ബാഴ്‌സലോണ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നത്. കരാറിലൂടെ 200 ദശലക്ഷം യൂറോയാണ് ബാഴ്‌സലോണയ്ക്ക് കിട്ടുക. 

'നെയ്മര്‍ ഫോമിലായാല്‍ ബ്രസീല്‍ ഖത്തറില്‍ ലോകകപ്പുയര്‍ത്തും'; പ്രവചനവുമായി റൊണാള്‍ഡോ

ഈ പണം ഉപയോഗിച്ച് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റഫീഞ്ഞ, യൂള്‍സ് കൂണ്ടെ എന്നിവരെ ടീമിലെത്തിക്കാനാണ് ബാഴ്‌സയുടെ ശ്രമം. കഴിഞ്ഞ സീസണില്‍ റൊണാള്‍ഡ് കൂമാന് കീഴില്‍ വന്‍ തിരിച്ചടി നേരിട്ട ബാഴ്‌സലോണ മുന്‍താരം സാവിയെ പരിശീലകനായി നിയമിച്ചാണ് പ്രതിവിധി കണ്ടത്. 

'ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര, ഫീല്‍ഡിംഗ് നിര്‍ദേശങ്ങള്‍ നല്‍കി വിരാട് കോലി'; കാരണം വ്യക്തമാക്കി ദ്രാവിഡ്

സാവിയുടെ ശിക്ഷണത്തില്‍ ബാഴ്‌സലോണ രണ്ടാം സ്ഥാനത്തെത്തി. ലെവന്‍ഡോവ്‌സ്‌കി അടക്കമുള്ള താരങ്ങളെ സ്വന്തമാക്കാനായാല്‍ എല്ലാ കിരീടങ്ങള്‍ക്കും പൊരുതാനുള്ള ടീം കാംപ് നൗവില്‍ സജ്ജമാവുമെന്നാണ് ബാഴ്‌സയുടെ പ്രതീക്ഷ.

PREV
Read more Articles on
click me!

Recommended Stories

'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്
ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ