'ഈ സന്ദേശമെഴുതുമ്പോള്‍ എന്റെ കൈകള്‍ വിറക്കുന്നു'; വികാരനിര്‍ഭരമായ കുറിപ്പുമായി ജിംഗാന്‍

Published : May 22, 2020, 01:15 PM ISTUpdated : May 22, 2020, 01:17 PM IST
'ഈ സന്ദേശമെഴുതുമ്പോള്‍ എന്റെ കൈകള്‍ വിറക്കുന്നു'; വികാരനിര്‍ഭരമായ കുറിപ്പുമായി ജിംഗാന്‍

Synopsis

ഞാനീ കുറിപ്പ് ചുരുക്കുകയാണ്, കാരണം ഇതെഴുതുമ്പോള്‍ എന്റെ കൈകള്‍ വിറക്കുന്നുണ്ട്. ഒരിക്കല്‍ കൂടി കേരളാ ബ്ലാസ്റ്റേഴ്സിനും കേരളത്തിലെ ജനതക്കും എല്ലാവിധ ആശംസകളും നേരുന്നു

കൊച്ചി: കരിയറിലുടനീളം തന്നെ അകമഴിഞ്ഞ് പിന്തുണച്ച കേരള ജനതയോടും കേരള ബ്ലാസ്റ്റേ്സിനോടും നന്ദി പറഞ്ഞ് സന്ദേശ് ജിങ്കാന്‍. ഇന്‍സ്റ്റഗ്രാമില്‍ വികാരനിര്‍ഭരമായ കുറിപ്പെഴുതിയാണ് ജിംഗാന്‍ കേരളത്തോട് നന്ദി പറഞ്ഞത്.

ഇങ്ങനെയൊരു സന്ദേശം എഴുതേണ്ടിവരുമെന്ന് ഒരിക്കലും ഞാന്‍ കരുതിയില്ല.എന്നാല്‍ ജീവിതത്തില്‍ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില കാര്യങ്ങളുണ്ടല്ലോ. എന്റെ ഇതുവരെയുള്ള ഫുട്ബോള്‍ കരിയറിലെ ഏറ്റവും വിഷമകരമായ സന്ദര്‍ഭത്തിലൂടെയാണ് ഞാന്‍ കടന്നുപോവുന്നത്. എങ്കിലും വിധിയിലും ദൈവത്തിന്റെ തീരുമാനങ്ങളിലും ഞാന്‍ വിശ്വസിക്കുന്നു.


എന്നെ അകമഴിഞ്ഞ് സ്നേഹിക്കുകയും പിന്തുണക്കുകയും ഒരു വ്യക്തിയെന്ന നിലയില്‍ വളരാന്‍ സഹായിക്കുകയും ചെയ്ത കേരള ജനതക്ക് മുന്നില്‍ മുട്ടുകുത്തി ഞാനെന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഫുട്ബോള്‍ താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നിങ്ങളോരോരുത്തരും എല്ലായ്പ്പോഴും എന്റെ കുടുംബാംഗങ്ങളായിരിക്കും.

Also Read: ഔദ്യോഗിക പ്രഖ്യാപനമായി, ജിങ്കാന്‍ ബ്ലാസ്റ്റേഴ്സ് വിട്ടു; ഒപ്പം മറ്റൊരു സര്‍പ്രൈസ് കൂടി പ്രഖ്യാപിച്ച് ക്ലബ്ബ്

ഞാനീ കുറിപ്പ് ചുരുക്കുകയാണ്, കാരണം ഇതെഴുതുമ്പോള്‍ എന്റെ കൈകള്‍ വിറക്കുന്നുണ്ട്. ഒരിക്കല്‍ കൂടി കേരളാ ബ്ലാസ്റ്റേഴ്സിനും കേരളത്തിലെ ജനതക്കും എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളുടെ ടീമിനെ നിങ്ങള്‍ തുടര്‍ന്നും പിന്തുണക്കുക.ഒരായിരം നന്ദി, നമ്മൾ എന്നും ഒരു കുടുബമായിരികും-ജിംഗാന്‍ കുറിച്ചു.

ഇന്നലെയാണ് ജിംഗാൻ ക്ലബ്ബ് വിട്ടതായി ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് ഔദ്യോഗികമായി അറിയിച്ചത്. ജിംഗാനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 21-ാം നമ്പര്‍ ജേഴ്സിയും ബ്ലാസ്റ്റേഴ്സ് പിന്‍വലിച്ചിരുന്നു. ഇനി ജിങ്കാന്റെ 21-ാം നമ്പര്‍ ജേഴ്സി മറ്റൊരു താരത്തിനും നല്‍കില്ലെന്നും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം
കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ