Santosh Trophy : മലപ്പുറമൊരുങ്ങി, സന്തോഷ് ട്രോഫിക്ക് ഇന്ന് കിക്കോഫ്; കേരളത്തിന് ആദ്യ മത്സരം

Published : Apr 16, 2022, 08:22 AM ISTUpdated : Apr 16, 2022, 08:25 AM IST
Santosh Trophy : മലപ്പുറമൊരുങ്ങി, സന്തോഷ് ട്രോഫിക്ക് ഇന്ന് കിക്കോഫ്; കേരളത്തിന് ആദ്യ മത്സരം

Synopsis

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‍റെ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് (Santosh Trophy) ഇന്ന് മലപ്പുറത്ത് (Malappuram) തുടക്കം. പഞ്ചാബ് ഉദ്ഘാടന മത്സരത്തിൽ ബംഗാളിനെ (West Bengal vs Punjab) നേരിടും. രാവിലെ ഒൻപതരയ്ക്കാണ് കളി തുടങ്ങുക. കോട്ടപ്പടി സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് ഗ്രൂപ്പുകളിലായി പത്ത് ടീമുകളാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിഫൈനലിലേക്ക് മുന്നേറും. മെയ് രണ്ടിനാണ് ഫൈനൽ.

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‍റെ പോരാട്ടങ്ങൾക്ക് (Kerala vs Rajasthan) ഇന്ന് തുടക്കമാകും. രാജസ്ഥാനാണ് ആദ്യ എതിരാളികൾ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കളി തുടങ്ങുക. ഫുട്ബോളിന്‍റെ ഹൃദയഭൂമിയിൽ സന്തോഷം വീണ്ടെടുക്കാനാണ് കേരളം ഒരുങ്ങുന്നത്. ടൂര്‍ണമെന്‍റിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പരിചയസമ്പന്നർക്കൊപ്പം പതിമൂന്ന് പുതുമുഖങ്ങളെയാണ് കേരളം അണിനിരത്തുന്നത്. മുപ്പത്തിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിന് എത്തുന്നതെങ്കിലും രാജസ്ഥാൻറെ കരുത്തിന് ഒട്ടും കുറവില്ല. കരുത്തരായ പഞ്ചാബ്, ബംഗാൾ, മേഘാലയ എന്നിവരാണ് ഗ്രൂപ്പിൽ കേരളത്തിന്‍റെ മറ്റ് എതിരാളികൾ.

കേരള ടീം: മിഥുന്‍ വി, എസ് ഹജ്മല്‍ (ഗോള്‍ കീപ്പര്‍മാര്‍). സഞ്ജു ജി, സോയില്‍ ജോഷി, ബിബിന്‍ അജയന്‍, അജയ് അലക്‌സ്, മുഹമ്മദ് സഹീഫ്, പി ടി മുഹമ്മദ് ബാസിത് (പ്രതിരോധം). അര്‍ജുന്‍ ജയരാജ്, അഖില്‍ പി, സല്‍മാന്‍, ഫസലു റഹ്മാന്‍, എന്‍ എസ് ഷിഗില്‍, പി എന്‍ നൗഫല്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റാഷിദ്, ജിജോ ജോസഫ് (മധ്യനിര). എം വിഗ്നേഷ്, ജെസിന്‍, മുഹമ്മദ് ഷഫ്നാസ് (മുന്നേറ്റം).

ഐ ലീഗില്‍ ഗോകുലം ജൈത്രയാത്ര

ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയുടെ ജൈത്രയാത്ര. നിലവിലെ ചാമ്പ്യൻമാർ എതിരില്ലാത്ത നാല് ഗോളിന് സുദേവ ഡൽഹിയെ തകർത്തു. ലൂക്ക മാചെന്റെ ഹാട്രിക് കരുത്തിലായിരുന്നു ഗോകുലത്തിന്റെ ജയം. താഹിർ സമാൻ ഗോൾപട്ടിക തികച്ചു. ജയത്തോടെ മുഹമ്മദൻസിനെ മറികടന്ന് ഗോകുലം ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. ലീഗിൽ തോൽവി അറിയാത്ത ഏക ടീമായ ഗോകുലം 11 കളിയിൽ 27 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. മുഹമ്മദൻസിന് 25 പോയിന്റാണുള്ളത്.

Santosh Trophy : ആവേശപ്പോരിന് കേരള റെഡി; സന്തോഷ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചു
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത
1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!