75-ാമത് സന്തോഷ് ട്രോഫിയെ വരവേല്‍ക്കാന്‍ മലപ്പുറം ജില്ല ഒരുങ്ങിക്കഴിഞ്ഞു

കോഴിക്കോട്: സന്തോഷ് ട്രോഫിക്കുള്ള (Santosh Trophy) കേരള ഫുട്ബോള്‍ ടീമിനെ (Kerala Football Team) പ്രഖ്യാപിച്ചു. മിഥുന്‍ വിയും അജ്‌മലുമാണ് ടീമിലെ ഗോളിമാര്‍. സഞ്ജു ജി, സോയിൽ ജോഷി, ബിബിൻ അജയൻ, അജയ് അലക്സ്, മുഹമ്മദ് ഷഹീഫ്, അര്‍ജുന്‍ ജയരാജ്, അഖില്‍ പി, സല്‍മാന്‍, ഫസലു റഹ്‌മാന്‍, ഷിജിന്‍, നൗഫല്‍ പിഎന്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റാഷിദ്, വിഗ്‌നേഷ്, ജെസിന്‍, മുഹമ്മദ് ഷഫ്‌നാസ്, മുഹമ്മദ് ഷഹീഫ് എന്നിവരാണ് സ്‌ക്വാഡിലുള്ള മറ്റ് താരങ്ങള്‍. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

75-ാമത് സന്തോഷ് ട്രോഫിയെ വരവേല്‍ക്കാന്‍ മലപ്പുറം ജില്ല ഒരുങ്ങിക്കഴിഞ്ഞു. ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി പ്രൊമോഷണല്‍ വീഡിയോ നേരത്തെ പുറത്തിറക്കിയിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയാണ് പ്രൊമോ പ്രകാശനം ചെയ്‌തത്. കായിക മന്ത്രി വി.അബ്‌ദുറഹിമാന്‍, മുന്‍ താരങ്ങളായ ഐ.എം വിജയന്‍, യു.ഷറഫലി, ഹബീബ് റഹ്‌മാന്‍, സൂപ്പർ അഷ്റഫ് ഉള്‍പ്പടെയുള്ളവരാണ് പ്രൊമോഷണല്‍ വീഡിയോയിലുള്ളത്. നിരവധി കുട്ടികളും പ്രൊമോഷണല്‍ വീഡിയോയുടെ ഭാഗമാണ്.