
മഞ്ചേരി: സന്തോഷ് ട്രോഫി (Santosh Trophy 2022) ഫുട്ബോള്‍ സെമിയില്‍ കർണാടകയ്‍ക്കെതിരെ (Kerala vs Karnataka) കേരളത്തിന്‍റെ ഗോള്‍മഴ. ആദ്യപകുതിയില്‍ 4-1ന് കേരളം ലീഡ് ചെയ്യുകയാണ്. 24-ാം മിനുറ്റില്‍ നായകന്‍ സുധീർ കോട്ടികെലയിലൂടെ കർണാടകയാണ് ആദ്യ മുന്നിലെത്തിയതെങ്കില്‍ സൂപ്പർസബ് ജസിന്‍റെ ഹാട്രിക്കടക്കം നാല് ഗോള്‍ മടക്കി കേരളം തിരിച്ചുവരികയായിരുന്നു. ഷിഖിലാണ് മറ്റൊരു ഗോള്‍ നേടിയത്.
30-ാം മിനുറ്റില്‍ പകരക്കാരനായി മൈതാനത്തിറങ്ങിയ ജസിന്‍ 10 മിനുറ്റിനിടെ ഹാട്രിക് പൂർത്തിയാക്കി. 34, 41, 44 മിനുറ്റുകളില്‍ വലകുലുക്കി. ആദ്യ മിനുറ്റുകളില്‍ അവസരങ്ങള്‍ കളഞ്ഞുകിളിച്ച ശേഷം കാണികളെ ത്രസിപ്പിച്ച് തിരിച്ചുവരികയായിരുന്നു കേരള ഫുട്ബോള്‍ ടീം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കിയാണ് ഫൈനല്‍ യോഗ്യത തേടി കേരളം ഇറങ്ങിയിരിക്കുന്നത്.
Santosh Trophy : പയ്യനാട് പുല്‍ച്ചാടിക്ക് പോലും ഇടമില്ല; ഗ്യാലറി നേരത്തെ നിറഞ്ഞു, ഇനി സെമി പോരാട്ടം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!