
മിലാന്‍: താന്‍ മരിച്ചുവെന്ന മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് ഫുട്ബോളിലെ സൂപ്പര്‍ ഏജന്‍റായ മിനോ റായിയോള(Mino Raiola). തനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും എന്നാല്‍ കഴിഞ്ഞ നാലു മാസത്തിനിടെയ നാലാം തവണയാണ് കൊല്ലുന്നതെന്നും ഇതില്‍ നിന്നെല്ലാം ഉയര്‍ത്തെഴുന്നേറ്റ് വരാന്‍ തനിക്ക് കഴിയുമെന്നും റായിയോള ട്വിറ്ററില്‍ കുറിച്ചു.
54കാരനായ റായിയോള അസുഖബാധിതനായി മരിച്ചുവെന്ന് രാജ്യാന്തര മാധ്യമങ്ങളാണ് രാവിലെ റിപ്പോര്‍ട്ട് ചെയ്തത്. റായിയോള മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് തനിക്ക് നിരവധി ഫോണ്‍ കോളുകളാണ് വന്നതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന സാന്‍ റഫേല്‍ ആശുപത്രിയിലെ ഡോക്ടര്‍ ആല്‍ബര്‍ട്ടോ സാന്‍ഗ്രില്ലോയും പറഞ്ഞു. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന ഒരാളെ കൊല്ലാന്‍ ശ്രമിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ കുത്സിത ശ്രമങ്ങളില്‍ താന്‍ അസ്വസ്ഥനാണെന്നും ഡോക്ടര്‍ പറഞ്ഞു.
ജനുവരിയിലാണ് റായിയോളയെ അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ പതിവ് പരിശോധനകള്‍ക്കായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെതെന്നായിരുന്നു അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെ വിശദീകരണം. ഫുട്ബോള്‍ വിദഗ്ധനായി കരിയര്‍ തുടങ്ങിയ റായിയോള പിന്നീട് സൂപ്പര്‍ താരങ്ങളായ സ്ലാട്ടന്‍ ഇബ്രാഹ്മോവിച്ച്, പോള്‍ പോഗ്ബ, എര്‍ലിങ് ഹാളണ്ട്, ജിയാന്‍ലൂജി ഡൊന്നരുമ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ഏജന്‍റായതോടെയാണ് ഏജന്‍റുമാരിലെ സൂപ്പര്‍താരമായത്.
2020ല്‍ ഫോര്‍ബ്സ് മാസിക റായിയോളയെ കായികരംഗത്തെ ഏറ്റവും വലിയ അഞ്ച് ഏജന്‍റുമാരിലൊരാളായി തെരഞ്ഞെടുത്തിരുന്നു. 84.7 മില്യണ്‍ ഡോളറാണ് ഫോര്‍ബ്സ് ഇറ്റലിയില്‍ ജനിച്ച് പിന്നീട് ഡച്ച് പൗരനായി മാറിയ റായിയോളയുടെ ആസ്തിയായി കണക്കാക്കിയിരുന്നത്.
ഫ്രാന്‍സ് സൂപ്പര്‍ താരം പോള്‍ പോഗ്ബയെ അന്നത്തെ ലോക റെക്കോര്‍ഡ് തുകയായ 89 മില്യണ്‍ പൗണ്ടിന് യുവന്‍റസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിച്ചത് റായിയോളയാണ്. ഈ ട്രാന്‍സ്ഫറിന് മാത്രം പോഗ്ബ റായിയോളക്ക് 25 മില്യണ്‍ ഡോളര്‍ പ്രതിഫലമായി നല്‍കിയെന്നാണ് കണക്കാക്കുന്നത്. നോര്‍വെ സൂപ്പര്‍ താരം ഹാളണ്ടിന്‍റെ ഏജന്‍റാണ് റായിയോള ഇപ്പോഴും. മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും അടക്കം യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ നോട്ടമിട്ടിരിക്കുന്ന താരമാണ്