യുവനിര, പുതുനിര; സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; മിഥുന്‍ ക്യാപ്റ്റന്‍

Published : Oct 30, 2019, 01:05 PM ISTUpdated : Oct 30, 2019, 01:07 PM IST
യുവനിര, പുതുനിര; സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; മിഥുന്‍ ക്യാപ്റ്റന്‍

Synopsis

ഏഴ് അണ്ടര്‍ 21 താരങ്ങള്‍ അടങ്ങുന്നതാണ് കേരള ടീം. കഴിഞ്ഞ വര്‍ഷം സന്തോഷ് ട്രോഫി കളിച്ച രണ്ട് താരങ്ങള്‍ മാത്രമാണ് ഇത്തവണത്തെ ടീമിലുള്ളത്. 

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണ മേഖല യോഗ്യതാ മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ കൊച്ചിയില്‍ പ്രഖ്യാപിച്ചു. ബിനോ ജോര്‍ജ് പരിശീലിപ്പിക്കുന്ന 20 അംഗ ടീമിനെ ഗോള്‍കീപ്പര്‍ മിഥുന്‍ വി ആണ് നയിക്കുന്നത്. ഏഴ് അണ്ടര്‍ 21 താരങ്ങള്‍ അടങ്ങുന്നതാണ് കേരള ടീം. ആറ് പേരെ റിസര്‍വ് താരങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സന്തോഷ് ട്രോഫി കളിച്ച രണ്ട് താരങ്ങള്‍ മാത്രമാണ് ഇത്തവണത്തെ ടീമിലുള്ളത്. 

കേരള സന്തോഷ് ട്രോഫി ടീം

മിഥുന്‍ വി(നായകന്‍), സച്ചിൻ എസ് സുരേഷ്(അണ്ടര്‍ 21), അജിൻ ടോം(അണ്ടര്‍ 21), അലക്സ് സജി(അണ്ടര്‍ 21), റോഷൻ വി ജിജി(അണ്ടര്‍ 21), ഹൃഷിദത്ത്(അണ്ടര്‍ 21), വിഷ്ണു(അണ്ടര്‍21), എമിൽ ബെന്നി(അണ്ടര്‍ 21), വിബിൻ തോമസ്, സഞ്ജു. ജി, ശ്രീരാഗ് വിജി, ലിയോൺ അഗസ്റ്റിൻ, താഹിർ സമാൻ, ജിജോ ജോസഫ്, റിഷാദ്, അഖിൽ, ശിഹാദ് നെല്ലിപറമ്പൻ, മൗസുഫ് നിസാൻ, ജിഷ്ണു ബാലകൃഷ്ണൻ, ജിതിൻ എം.എസ്

റിസര്‍വ് താരങ്ങള്‍

രാഹുല്‍ മുരളി, സഫ്‌വാന്‍, നാസര്‍ പി എ, അഭിഷേക് വി നായര്‍, വിഗ്‌നേഷ്, മുഹമ്മദ് അസ്‌ഹര്‍

ബിനോ ജോര്‍ജിന്‍റെ കീഴില്‍ ആഴ്‌ചകളായി നടക്കുന്ന പരിശീലന ക്യാംപിനൊടുവിലാണ് ടീം പ്രഖ്യാപനം. യോഗ്യതാ റൗണ്ടിൽ കേരളത്തിന്‍റെ എതിരാളികള്‍ തമിഴ്‌നാടും ആന്ധ്രാപ്രദേശുമാണ്. അടുത്ത മാസം അഞ്ചിന് തമിഴ്‌നാടിനെയും ഒന്‍പതിന് ആന്ധ്രയെയും കേരളം നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ തവണ കേരളം യോഗ്യതാ റൗണ്ടിൽ പുറത്തായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊമ്പന്മാർ റെഡി, മഞ്ഞപ്പടയെ ഇനി ബികാഷ് നയിക്കും; പുതിയ സീസണുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു
കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം, കലൂർ സ്റ്റേഡിയം വാടകയിൽ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് ജിസിഡിഎ