ജർമനി ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പെനൽറ്റി എടുക്കാൻ ഭയന്ന് 4 താരങ്ങൾ പിന്മാറി

Published : Jul 01, 2026, 11:55 AM IST
Germany

Synopsis

സഡൻ ഡെത്ത് ഘട്ടത്തിൽ പെനൽറ്റി എടുക്കാൻ സഹതാരങ്ങൾ വിമുഖത കാണിച്ചതിനെത്തുടർന്നാണ് ഡിഫെൻഡറായ ജോനാഥൻ താ ഒടുവിൽ കിക്ക് എടുക്കാൻ നിർബന്ധിതനാവുകയായിരുന്നു.

മെക്സിക്കോ സിറ്റി: ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തിൽ പരാഗ്വേയോട് പെനൽറ്റി ഷൂട്ടൗട്ടിൽ തോറ്റ്(3-2) പുറത്തായതിന് പിന്നാലെ ജര്‍മനിയെ നാണക്കേടിലാക്കി മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 ന് സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ജര്‍മനിയുടെ നാലു താരങ്ങള്‍ പെനല്‍റ്റി എടുക്കാന്‍ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് പെനാൽറ്റികൾക്ക് ശേഷം ഇരുടീമുകളും 3-3 എന്ന നിലയിൽ സമനിലയിലായപ്പോൾ, നിർണായകമായ ആറാമത്തെ പെനൽറ്റി എടുക്കാൻ നാല് മുതിർന്ന ജർമനി താരങ്ങൾ വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.

പ്രമുഖ ജർമൻ മാധ്യമമായ 'ബിൽഡ്' പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, സഡൻ ഡെത്ത് ഘട്ടത്തിൽ പെനൽറ്റി എടുക്കാൻ സഹതാരങ്ങൾ വിമുഖത കാണിച്ചതിനെത്തുടർന്നാണ് ഡിഫെൻഡറായ ജോനാഥൻ താ ഒടുവിൽ കിക്ക് എടുക്കാൻ നിർബന്ധിതനാവുകയായിരുന്നു. ലിയോൺ ഗോരെട്‌സ്ക, വാൽഡെമർ ആന്‍റൺ, നഥാനിയേൽ ബ്രൗൺ, മാലിക് തിഷാവ് എന്നീ നാല് കളിക്കാരാണ് കിക്കെടുക്കാനുള്ള ആത്മവിശ്വാസമില്ലാതെ പിന്മാറിയത്. ജർമനിക്കായി 72 മത്സരങ്ങൾ കളിച്ച പരിചയസമ്പന്നനായ ലിയോൺ ഗോരെട്സ്കയോട് ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച് രണ്ട് തവണ ആവശ്യപ്പെട്ടിട്ടും പെനാൽറ്റി എടുക്കാൻ തയ്യാറായില്ല. 2025-26 സീസണിനൊടുവിൽ ബയേൺ മ്യൂണിക്ക് ഒഴിവാക്കിയ ഗോരെട്സ്കിയുടെ പിന്‍മാറ്റം ആരാധകരെ അമ്പരപ്പിച്ചു.

തന്‍റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ പെനാൽറ്റി കിക്ക് എടുത്ത ജോനാഥൻ തായുടെ പരിചയക്കുറവ് ആ ഷോട്ടിൽ പ്രകടമായിരുന്നു. ലക്ഷ്യം കാണാതെ പന്ത് പുറത്തേക്ക് പോയതോടെ പരാഗ്വേ ചരിത്രവിജയം ആഘോഷിച്ചു. ജർമനിയുടെ കായ് ഹാവെർട്സ്, നിക്ക് വോൾട്ടെമാഡെ, ജോനാഥൻ താ എന്നിവരുടെ പെനാൽറ്റികളാണ് നേരത്തെ പാഴായത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ക്യുറസാവോയെ 7-1 ന് തകർത്തുക്കൊണ്ടാണ് കോച്ച് ജൂലിയൻ നാഗൽസ്മാന്‍റെ കീഴിൽ ജർമ്മനി ലോകകപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ഐവറി കോസ്റ്റിനെതിരെ കഷ്ടിച്ച് ജയിച്ച ജർമ്മനിക്ക്, അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇക്വഡോറിനോട് 1-2 ന് തോൽവി വഴങ്ങേണ്ടി വന്നിരുന്നു. ഇതോടെ തുടർച്ചയായ മൂന്നാം ലോകകപ്പിലും പ്രീ-ക്വാർട്ടർ കടക്കാനാകാതെ നാണംകെട്ട് പുറത്തായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റൊണാൾഡോയെ വീഴ്ത്തി എംബാപ്പെയുടെ റെക്കോർഡ് കുതിപ്പ്; മെസി ബഹുദൂരം പിന്നിൽ; പെലെയ്ക്ക് തൊട്ടുപിന്നിൽ ഒലീസെ
ഇക്വഡോറിനെ വീഴ്ത്തി പ്രീ ക്വാര്‍ട്ടര്‍ ഡോര്‍ തുറന്ന് മെക്സിക്കോ; ജയം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്