
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ പുതിയ സീസണിന് അട്ടിമറികളോടെ തുടക്കം. ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനും ടോട്ടൻഹാമിനും ആദ്യ മത്സരത്തിൽ തന്നെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ, എവർട്ടൺ വിജയത്തോടെ തുടക്കമിട്ടു.
രണ്ടാം ഡിവിഷനിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഹൾ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടിയറവ് പറഞ്ഞത്. മത്സരത്തിന്‍റെ തുടക്കം മുതൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഹൾ സിറ്റിക്കായി 17-ാം മിനിറ്റിൽ സെമി അജായിയും 38-ാം മിനിറ്റിൽ നോബൽ മെൻഡിയും ഗോളുകൾ നേടി യുണൈറ്റഡിനെ ഞെട്ടിക്കുകയായിരുന്നു.
UEFA champions league Manchester United conceding this type of goal from “Hull city” pic.twitter.com/XbwN5amtL1
— Darren (@MUFCDarren_) August 22, 2026
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പറിനെ ബ്രെന്‍റ്ഫോർഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തുവിട്ടു. കീൻ ലൂയിസ് പോട്ടർ, വിറ്റാലി ജാനെൽറ്റ്, മൈക്കൽ കയോഡെ എന്നിവരാണ് ബ്രെന്‍റ്ഫോർഡിന്‍റെ ഗോളുകൾ നേടിയത്. കഴിഞ്ഞ സീസണിൽ 17-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടോട്ടൻഹാമിന് പുതിയ സീസണിലും തിരിച്ചടിയോടെയാണ് തുടക്കം കുറിക്കേണ്ടി വന്നത്.
അതേസമയം, ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് എവർട്ടൺ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. മത്സരത്തിന്‍റെ 42, 53 മിനിറ്റുകളിലായിരുന്നു എവർട്ടന്‍റെ വിജയഗോളുകൾ പിറന്നത്.കിർനാൻ ഡ്യൂസ്ബറി-ഹാളിന്റെയും ഇലിമാൻ എൻഡിയായെയുടെയും ഗോളുകളിലൂടെയാണ് എവര്‍ട്ടൺ വിജയത്തുടക്കമിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!