'ദൈവത്തിന് മരണമില്ലല്ലോ'; ഡീഗോയെ സോഷ്യല്‍ മീഡിയ അനുസ്മരിക്കുന്നു

Web Desk   | Asianet News
Published : Nov 25, 2020, 11:13 PM ISTUpdated : Nov 26, 2020, 08:51 AM IST
'ദൈവത്തിന് മരണമില്ലല്ലോ'; ഡീഗോയെ സോഷ്യല്‍ മീഡിയ അനുസ്മരിക്കുന്നു

Synopsis

ലോകത്തിന്‍റെ പ്രിയപ്പെട്ട ഫുട്ബോള്‍ ദൈവം എന്ന് വിളിക്കപ്പെടുന്ന കളിക്കാരന്‍റെ മരണം കായിക പ്രേമികളെ മാത്രമല്ല ഞെട്ടലിലാക്കിയത്. പത്ത് മണിക്ക് ശേഷം #Maradona എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍റിംഗാണ്. #GOAT എന്ന ഹാഷ്ടാഗില്‍ ലക്ഷക്കണക്കിന് ട്വീറ്റുകളാണ് വരുന്നത്.

തിരുവനന്തപുരം: അര്‍ജന്റൈന്‍ ഇതിഹാസ ഫുട്‌ബോള്‍ താരം ഡിയോഗോ മറഡോണ അന്തരിച്ചതിന്‍റെ അപ്രതീക്ഷിത ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ. 60 വയസായിരുന്നു മറഡോണ രണ്ടാഴ്ച്ചയ്ക്ക് മുമ്പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. എന്നാല്‍ അദ്ദേഹം മരിച്ചെന്നുള്ള അപ്രതീക്ഷിത വാര്‍ത്തയാണ് ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം പത്തുമണിയോടെ പുറത്തുവരുന്നത്. നേരത്തെ അദ്ദേഹം സുഖംപ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയമെന്നും അദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.

ലോകത്തിന്‍റെ പ്രിയപ്പെട്ട ഫുട്ബോള്‍ ദൈവം എന്ന് വിളിക്കപ്പെടുന്ന കളിക്കാരന്‍റെ മരണം കായിക പ്രേമികളെ മാത്രമല്ല ഞെട്ടലിലാക്കിയത്. പത്ത് മണിക്ക് ശേഷം #Maradona എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍റിംഗാണ്. #GOAT എന്ന ഹാഷ്ടാഗില്‍ ലക്ഷക്കണക്കിന് ട്വീറ്റുകളാണ് വരുന്നത്. ഒപ്പം തന്നെ ദ ഗോഡ്, ഹാന്‍റ് ഓഫ് ഗോഡ് എന്നീ ഹാഷ്ടാഗുകളും ട്വിറ്ററില്‍ ട്രെന്‍റിംഗാണ്. 

വിവിധ അന്തര്‍ദേശീയ മാധ്യമ ഹാന്‍റിലുകള്‍ ഇന്ത്യന്‍ സമയം 9.50 ഓടെ തന്നെ മറഡോണ അന്തരിച്ചു എന്ന സൂചനകള്‍ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മറഡോണയ്ക്ക് ഏറെ ആരാധകരുള്ള മലയാളം സൈബര്‍ ഇടത്തിലും അഭ്യൂഹങ്ങള്‍ വ്യാപകമായി. ഇത് സംബന്ധിച്ച് നിരവധി പോസ്റ്റുകള്‍ പ്രത്യേക്ഷപ്പെട്ടു. പത്ത് മണിയോടെ വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ ആദരാഞ്ജലികള്‍ ഏറെ നിറഞ്ഞൊഴുകുകയായിരുന്നു ഫേസ്ബുക്ക് വാളിലും, ട്വിറ്റര്‍ സ്ട്രീമുകളിലും. 

കളിക്കാരനെന്നതില്‍ ഉപരി തന്‍റെ രാഷ്ട്രീയവും നിലപാടുകളും ഉറക്കെ പ്രഖ്യാപിച്ച വ്യക്തി എന്ന നിലയിലും കേരളത്തില്‍ ആഘോഷിക്കപ്പെട്ട വ്യക്തിയാണ് മറഡോണ. അതിനാല്‍ തന്നെ അത്തരത്തിലുള്ള ആരാധകര്‍ക്കും വലിയ ഞെട്ടലാണ് മറഡോണയുടെ മരണം ഉണ്ടാക്കിയത് എന്ന് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്.

'ദൈവം മരിക്കുമോ? ' 'അനശ്വരൻ'...  എന്നിങ്ങനെ പലതരത്തിലാണ് ആരാധകര്‍ ഡീഗോയെ ഓര്‍ക്കുന്നത്. കേരളത്തില്‍ ആദ്യമായി മലയാളി ലൈവ് കണ്ട ലോകകപ്പ് ഫുട്ബോള്‍ ആയിരുന്നു 1986ലേത്. ആ ലോകകപ്പിലെ ഹീറോയായിരുന്നു ഡിയോഗോ മറഡോണ. അതിനാല്‍ തന്നെ ആ കാലഘട്ടത്തിലെ ബാല, കൗമരങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ആവശേത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഡീഗോയുടെ വിയോഗത്തില്‍ പ്രതികരിക്കുന്നത്.

"

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി
മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്