ആറ് മണിക്കൂര്‍ മുന്‍പ് പ്രവചനം; ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും; ഗോള്‍ നില പോലും കൃത്യം.!

Published : Nov 22, 2022, 05:56 PM ISTUpdated : Nov 22, 2022, 05:58 PM IST
ആറ് മണിക്കൂര്‍ മുന്‍പ് പ്രവചനം; ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും; ഗോള്‍ നില പോലും കൃത്യം.!

Synopsis

ഈ പ്രവചനത്തിന് ഏറെ പരിഹാസമാണ് ആദ്യം ഉണ്ടായത്. എന്നാല്‍ മത്സര ശേഷം അത്ഭുതം, മാരകം എന്നതൊക്കെയാണ് കമന്‍റ് വരുന്നത്. നൂറുകണക്കിന് കമന്‍റുകളാണ് ഈ പോസ്റ്റില്‍ വരുന്നത്. 

തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന മത്സരഫലമാണ് അർജന്റീന VS  സൗദി അറേബ്യ മത്സരത്തില്‍ ഉണ്ടായത്. കേരളത്തിലെ അടക്കം അർജന്റീന ആരാധകര്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത തുടക്കമാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്‍റീനയ്ക്ക് ഉണ്ടായത്. 2-- 1 ന് സൌദിയോട് പരാജയപ്പെട്ടു.

എന്നാല്‍ ഈ മത്സരത്തിന്‍റെ ഫലം നേരത്തെ പ്രവചിച്ച് സോഷ്യല്‍ മീഡിയയില്‍ താരമാകുകയാണ് യുവാവ്. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഗ്രൂപ്പിലാണ് മധു മണക്കാട്ടില്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പ്രവചനം നടത്തിയത്. പ്രവചനം ഇങ്ങനെയായിരുന്നു. ഈ world cup ലെ ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും Z Mark my words സൗദി അറേബ്യ VS അർജന്റീന
My prediction :-  2 - 1 സൗദി അറേബ്യ ജയിക്കും മെസ്സി നനഞ്ഞ പടക്കമാകും. എന്നാണ്.

ഈ പ്രവചനത്തിന് ഏറെ പരിഹാസമാണ് ആദ്യം ഉണ്ടായത്. എന്നാല്‍ മത്സര ശേഷം അത്ഭുതം, മാരകം എന്നതൊക്കെയാണ് കമന്‍റ് വരുന്നത്. നൂറുകണക്കിന് കമന്‍റുകളാണ് ഈ പോസ്റ്റില്‍ വരുന്നത്. 

ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി; കണ്ണീരോടെ മിശിഹ

ലുസൈല്‍ സ്റ്റേഡിയത്തിലെ നീലക്കടല്‍ ശാന്തമായി, ഖത്തര്‍ ലോകകപ്പില്‍ അട്ടിമറിയുടെ ആദ്യ നൊമ്പരമറിഞ്ഞ് മിശിഹാ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന. ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്. അര്‍ജന്‍റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി.  😁

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ആർബലോവയ്ക്ക് ആദ്യ ചുവട് പിഴക്കുമ്പോള്‍;
9 പുതുമുഖങ്ങളുമായി സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു