അര്‍ജന്‍റീന വീണ്ടും ലോകകപ്പ് വേദിയാകുമോ; ഫിഫ 2030നായി വാദിച്ച് ലാറ്റിനമേരിക്കൻ കൂട്ടായ്‌മ

By Web TeamFirst Published Mar 22, 2019, 11:16 AM IST
Highlights

ഫിഫ 2030 ലോകകപ്പ് വേദിക്കായി ലാറ്റിനമേരിക്കന്‍ കൂട്ടായ്‌മ രംഗത്ത്. അർജന്‍റീന, ഉറൂഗ്വേ, പെറു, ചിലെ രാജ്യങ്ങളാണ് സംയുക്തമായി ലോകകപ്പ് നടത്താന്‍ പദ്ധതിയിടുന്നത്. 

ബ്യൂണസ് ഐറിസ്: 2030ലെ ഫിഫ ലോകകപ്പ് വേദിയാവാൻ ലാറ്റിനമേരിക്കൻ കൂട്ടായ്മ രംഗത്ത്. അർജന്‍റീന, ഉറൂഗ്വേ, പെറു, ചിലെ എന്നിവരാണ് സംയുക്തമായി ലോകകപ്പ് വേദിക്കായി ശ്രമം തുടങ്ങിയത്. 2017ൽ അർജന്‍റീന, ഉറൂഗ്വേ, പരാഗ്വേ എന്നിവർ ഫിഫയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ചിലെയും രംഗത്തെത്തിയത്. 

ഉറുഗ്വേ 1930ലും ചിലെ 1962ലും അർജന്‍റീന 1978ലും ലോകകപ്പ് വേദിയായിരുന്നു. 2014 ലോകകപ്പിന് വേദിയായത് ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലായിരുന്നു. 2022ലെ ഖത്തർ ലോകകപ്പിനിടെ നടക്കുന്ന ഫിഫ കോൺഗ്രസാണ് 2020 ലോകകപ്പിനുള്ള വേദി തിരഞ്ഞെടുക്കുക. 

2026ലെ ലോകകപ്പിന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്ത വേദിയാവും.

click me!