
അറ്റ്ലാന്റ: സൗദിക്കെതിരായുള്ള ലോകകപ്പിലെ രണ്ടാം മത്സരരത്തിൽ വമ്പൻ വിജയവുമായി സ്‌പെയിൻ. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് സ്‌പെയ്ൻ സൗദിയെ തകർത്തത്. ആദ്യ പകുതിയിൽ സ്‌പെയിനിന്റെ സമ്പൂർണ്ണ ആധിപത്യം കണ്ട മത്സരം കൂടിയായിരുന്നു ഇന്നത്തേത്ത്. പത്താം മിനിറ്റിൽ ഒയാർസബാലിന്റെ പാസിൽ നിന്നും യമാൽ സ്‌കോർ ചെയ്തതോടെ സ്‌പെയ്ൻ തങ്ങളുടെ ഗോൾ വേട്ടയ്ക്ക് തടിയ്ക്കാം കുറിച്ചു. 21, 24 മിനിറ്റുകളിൽ ഒയാർസബാൽ സ്‌പെയിനിന്റെ ലീഡുയർത്തി.
രണ്ടാം പകുതിയിൽ മാർക് കുക്കുറയയുടെ ഷോട്ട് തടുക്കുന്നതിനിടെ സൗദിയുടെ ഹസ്സൻ അലട്ടാമ്പക്റ്റിയുടെ കാലിൽ തട്ടി പോസ്റ്റിലേക്ക് കയറി. മത്സരത്തിൽ പൂർണ്ണമായും ആധിപത്യം പുലർത്തിയ സ്‌പെയ്ൻ പത്തോളം ഓൺ ടാർഗറ്റ് ഷോട്ടുകളാണ് ഇന്നത്തെ മത്സരത്തിൽ പുറത്തെടുത്തത്.
ആദ്യ മത്സരത്തിൽ കേപ് വെർദെയോട് സമനില വഴങ്ങിയ സ്പെയ്നിന് ഈ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. ആദ്യ കളിയിൽ നിന്നും വ്യത്യസ്തമായി മൂന്ന് മാറ്റങ്ങളോടെയാണ് സ്‌പെയിൻ ഇന്നിറങ്ങിയത്. യമാലും ഡാനി ഓൾമോയും അലക്സ് ബേനയും ഇന്നത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നു. ഇന്നത്തെ ജയത്തോടെ സ്പെയ്ൻ തങ്ങളുടെ നോക്ക് ഔട്ട് സാധ്യതകൾ നിലനിർത്തി. ഉറുഗ്വായ് ആണ് സ്‌പെയിനിന്റെ അടുത്ത എതിരാളികൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!