സ്‌പെയിൻ- പോർച്ചുഗൽ ഗ്ലാമർ പോരാട്ടത്തിന് ഇനി മൂന്ന് ദിനങ്ങൾ; പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു, ഇനി കടുത്ത പോരാട്ടങ്ങൾ

Published : Jul 04, 2026, 03:46 PM IST
Spain vs Portugal pre quarter final

Synopsis

ലോകകപ്പ് ഫുട്ബോളിലെ പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു. പ്രധാന മത്സരങ്ങളിൽ സ്പെയിൻ പോർച്ചുഗലിനെയും, നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഈജിപ്തിനെയും, ഫ്രാൻസ് പരാഗ്വായെയും നേരിടും. ബ്രസീൽ-നോർവേ, ഇംഗ്ലണ്ട്-മെക്സിക്കോ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ പോരാട്ടങ്ങൾ.

ന്യൂയോർക്ക്: നോക്കൗട്ടിലെ മത്സരങ്ങൾ കഴിഞ്ഞതോടെ ലോകകപ്പിലെ പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു. യൂറോ ചാമ്പ്യന്മാരായ സ്പെയിനിന് പോർച്ചുഗലാണ് എതിരാളികൾ. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ഈജിപ്ത് ആണ് എതിരാളികൾ. അതേസമയം ഇത്തവണത്തെ കിരീട ഫെവൈറൈറ്റുകൾ എന്ന് വിലയിരുത്തപ്പെടുന്ന ഫ്രാൻസിന് പരാഗ്വായ് ആണ് എതിരാളികൾ. കഴിഞ്ഞവർഷം നടന്ന നടന്ന നേഷൻസ് ലീഗ് ഫൈനലിൽ സ്പെയ്നിനെ തകർത്ത ആത്മവിശ്വാസവുമായാണ് പോർച്ചുഗൽ പ്രീ ക്വർട്ടറിൽ എത്തുന്നത്. ഇതുവരെ അഞ്ച് തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓരോ തവണ ഇരുവരും ജയിക്കുമായും മൂന്ന് തവണ സമനിലയിൽ പിരിയുകയും ചെയ്തിരുന്നു.

ജപ്പാനെതിരെ മികച്ച വിജയം കരസ്ഥമാക്കിയ ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീലിന് നോർവേയും മൊറോക്കോയ്ക്ക് കാണ്ടയുമാണ് എതിരാളികൾ. രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇംഗ്ലണ്ടിന് മെക്സിക്കോ ആണ് എതിരാളികൾ. സഹ ആതിഥേയരായ യുഎസിന് ബെൽജിയവും ലാറ്റിനമേരിക്കൻ ശക്തരായ കൊളംബിയക്ക് സ്വിറ്റ്സർലാൻഡുമാണ് എതിരാളികൾ.

നിലവിലെ കണക്കുകൾ പ്രകാരം ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ 7 ഗോളുകളുമായി മെസിയാണ് മുന്നിൽ. ആറ് ഗോളുകൾ നേടി ഫ്രാൻസിൽ മിന്നും ഫോമിൽ കളിക്കുന്ന എംബാപെയും തൊട്ടുപിന്നിലുണ്ട്. നോർവേയുടെ ഹാളണ്ടും ഇംഗ്ലണ്ടിന്റെ ഹാരി കെയിനും അഞ്ച് ഗോളുകളുമായി പട്ടികയിൽ ഇടം നേടിയപ്പോൾ ഒയാർസബാൽ, വിനീഷ്യസ്, ഡംബെലെ എന്നിവർ നാല് ഗോളുകളുമായി പട്ടികയിലുണ്ട്.

അഞ്ച് അസിസ്റ്റുകളുമായി ഫ്രഞ്ച് സൂപ്പർതാരം മൈക്കിൾ ഒലീസെയാണ് അസ്സിസ്ടകളുടെ പട്ടികയിൽ മുന്നിൽ. 4 അസിസ്റ്റുകളുമായി ബ്രസീലിന്റെ ബ്രൂണോ ഗിമാറെഷും മൂന്ന് അസിസ്റ്റുകളുമായി മെക്സിക്കോയുടെ റോബർട്ടോ അൽവറാഡോയും പട്ടികയിലുണ്ട്. ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ ഇന്ന് രാത്രി 12.30 നു കാണ്ഠയുംമൊരൊക്കയും തമ്മിൽ ഏറ്റുമുട്ടും. പുലർച്ചെ 2.30 നു നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് പരാഗ്വയെ നേരിടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ടീമില്‍ കുഴപ്പങ്ങളുണ്ട്'; കേപ്പ് വെര്‍ദെക്കെതിരായ മോശം പ്രകടനത്തിന് ശേഷം ലിയോണല്‍ മെസി
ഒറ്റ ഗോളില്‍ ഘാനയുടെ വഴിയടച്ച് കൊളംബിയ പ്രീക്വാര്‍ട്ടറില്‍; വിജയമുറപ്പിച്ചത് ജോണ്‍ ഏരിയാസിന്റെ ഗോള്‍