സ്പെയ്നിന് ഇന്ന് നിർണായകം; ഉറുഗ്വായ്‌യെ തളച്ച ആത്മവിശ്വാസത്തിൽ സൗദി അറേബ്യ

Published : Jun 21, 2026, 04:55 PM IST
Lamine Yamal

Synopsis

ലോകകപ്പിൽ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ സ്പെയിൻ ഇന്ന് സൗദി അറേബ്യയെ നേരിടും. രാത്രി 9:30-ന് നടക്കുന്ന മത്സരത്തിൽ നോക്കൗട്ട് സാധ്യത നിലനിർത്താൻ സ്പെയിനിന് ജയം അനിവാര്യമാണ്. 

അറ്റ്ലാന്റ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ കേപ് വർദെയോടേറ്റ അപ്രതീക്ഷിത സമനിലയുടെ ഞെട്ടലിൽ നിന്നും മുക്തമാവാത്ത യൂറോ ചാമ്പ്യന്മാരായ സ്‌പെയിൻ ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് എച്ച് ൽ സൗദി അറേബ്യയാണ് സ്‌പെയിനിന്റെ എതിരാളികൾ. ഇന്ന് രാത്രി 9: 30 നാണ് മത്സരം. നോക്ക് ഔട്ട് സ്റ്റേജിലേക്ക് കടക്കണമെങ്കിൽ സ്പെയിനിന്‌ ഇന്ന് ജയം അനിവാര്യമാണ്. അതേസമയം ആദ്യ മത്സരത്തിൽ ഉറുഗ്വായ്‌യെ സമനിലയിൽ തലക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് സൗദി എത്തുന്നത്. ഗ്രൂപ്പ് എച്ച് ൽ ഇതുവരെ ഒരു ടീമും വിജയിക്കാത്ത സാഹചര്യത്തിൽ ഇന്നത്തെ മത്സരം നിർണായകമാണ്. നിലവിൽ എല്ലാ ടീമുകൾക്കും ഓരോ പോയന്റ് വീതമാണുള്ളത്.

സ്‌പെയിനിന്റെ മുന്നേറ്റ നിരയിൽ മോശം പ്രകടനമാണ് ടീമിന് ആശങ്ക പകരുന്നത്. മുന്നേറ്റത്തിലെ പ്രധാന താരങ്ങളായ ഒയാർസബാലും, ഫെറാൻ ടോറസും ഫോം കണ്ടത്താത്തതും ആദ്യ കളിയിൽ ലഭിച്ച മികച്ച അവസരങ്ങൾ തുലച്ചുകളഞ്ഞതും ടീമിന് വിനയായിരുന്നു. പരിക്കിൽ നിന്നും മോചിതനായ യുവതാരം ലമീൻ യമാൽ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയിരുന്നു. എന്നാൽ ഇടതുവിംഗിൽ നിക്കോ വില്യംസിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നുറപ്പാണ്.

മധ്യനിരയിൽ പെഡ്രി മികച്ച നീക്കങ്ങളും പാസുകളും സൃഷ്ടിക്കുന്നുണ്ടെങ്കിലും റോഡ്രിയുടെയും ഫാബിയാൻ റൂയിസിന്റെയും പ്രകടനം മോശമായതും ആശങ്കയുണർത്തുന്നതാണ്. എന്തായാലും മുന്നേറ്റത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി സൗദി അറേബ്യയുടെ ജയിക്കാൻ തന്നെയാണ് സ്‌പെയ്ൻ കളത്തിലിറങ്ങുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

നാലടിച്ച് ജപ്പാന്‍; കോച്ചിനെ മാറ്റിയിട്ടും കാര്യമില്ല, ടുണീഷ്യ തകര്‍ന്നു! പുറത്തേക്ക്
ഫിഫയുടേത് സങ്കീര്‍ണ നിയമങ്ങള്‍! മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ ടീമുകളുടെ നോക്കൌട്ട് മോഹത്തെ പെരുവഴിയിലാക്കുമോ?