ലോകകപ്പിന് ശേഷം മാത്രം ഭാവി കാര്യങ്ങളില്‍ തീരുമാനം; റയല്‍ മാഡ്രിഡ് അഭ്യൂഹങ്ങള്‍ക്കിടെ റോഡ്രി

Published : Jun 02, 2026, 04:14 PM IST
Rodri

Synopsis

മാഞ്ചസ്റ്റര്‍ സിറ്റിയിലെ തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ലോകകപ്പിന് ശേഷം മാത്രമേ എടുക്കൂ എന്ന് സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രി വ്യക്തമാക്കി. റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, നിലവില്‍ ലോകകപ്പില്‍ സ്‌പെയിന്‍ ടീമിനെ നയിക്കുന്നതിലാണ് തന്റെ പൂര്‍ണ്ണ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയിലെ തന്റെ ഭാവിയെക്കുറിച്ചുള്ള ഏത് തീരുമാനവും ലോകകപ്പിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് സ്‌പെയിന്‍ മധ്യനിര താരം റോഡ്രി വ്യക്തമാക്കി. നിലവില്‍ വടക്കേ അമേരിക്കയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ സ്‌പെയിന്‍ ടീമിനെ നയിക്കുന്നതിലാണ് തന്റെ പൂര്‍ണ്ണ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024-ലെ ബാലണ്‍ ഡി ഓണ്‍ ജേതാവായ റോഡ്രിയുടെ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ അവസാന വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിലാണ് താരം സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്.

തന്റെ കരാറിനെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ സ്വാഭാവികമാണെന്നും എന്നാല്‍ അത് തന്റെ ശ്രദ്ധ തിരിക്കില്ലെന്നും റോഡ്രി വ്യക്തമാക്കി. ലോകകപ്പില്‍ ഗ്രൂപ്പ് എച്ചില്‍ കേപ് വെര്‍ദെ, സൗദി അറേബ്യ, ഉറുഗ്വേ എന്നിവരെ നേരിടാനൊരുങ്ങുന്ന സ്‌പെയിന്‍ ടീമിന്റെ പ്രധാന കരുത്താണ് ഈ 29കാരന്‍. ''ഞാന്‍ ട്രാന്‍സ്ഫര്‍ വാര്‍ത്തകളെ കുറിച്ച് അമിതമായി ചിന്തിക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ ഒരു കളിക്കാരന്റെ കരാര്‍ അവസാനിക്കാറാകുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നത് സ്വാഭാവികമാണ്. ഞാന്‍ വളരെ ശാന്തനാണ്, എന്റെ നിലപാട് എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം.'' റോഡ്രി പറഞ്ഞു.

സ്പാനിഷ് ക്യാപ്റ്റന്‍ തുടര്‍ന്നു... ''ഇപ്പോള്‍ ലോകകപ്പ് ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ സാഹചര്യം മറ്റൊന്നാകുമായിരുന്നു. എന്നാല്‍ ലോകകപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ ശ്രദ്ധയോടെയിരിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ബാക്കി കാര്യങ്ങളെല്ലാം ലോകകപ്പിന് ശേഷം തീരുമാനിക്കും.''റോഡ്രി പറഞ്ഞു. റയല്‍ മാഡ്രിഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. നിലവിലെ പ്രസിഡന്റ് ഫ്‌ലോറന്റീനോ പെരസിനെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്റിക് റിക്വെല്‍മെ, തന്റെ പ്രചാരണത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി റോഡ്രിയെ ടീമിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

റാഫേല്‍ നദാല്‍ നല്‍കുന്ന പ്രചോദനം

തന്റെ ക്ലബ്ബ് ഭാവിയെക്കുറിച്ച് മാത്രമല്ല, സ്പാനിഷ് ടീമില്‍ താന്‍ ആഗ്രഹിക്കുന്ന പോരാട്ടവീര്യത്തെക്കുറിച്ചും റോഡ്രി സംസാരിച്ചു. ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിന്റെ ഡോക്യുമെന്ററിയില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങളാണ് താരം പങ്കുവെച്ചത്. കഠിനാധ്വാനത്തിലും വിനയത്തിലും അധിഷ്ഠിതമായ ഒരു കൂട്ടായ സമീപനം സ്വീകരിക്കാന്‍ അദ്ദേഹം സഹതാരങ്ങളോട് ആവശ്യപ്പെട്ടു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

എന്‍ഗോളോ കാന്‍റെ, ഫുട്ബോളില്‍ വാഴ്ത്തപ്പെടാത്ത വീരനായകൻ
ലോകകപ്പ് 'ഫ്ലെക്സ് യുദ്ധം' തുടങ്ങി; പാലക്കാട് 160 അടിയിൽ നിറഞ്ഞു ചിരിച്ച് മെസ്സിയും അര്‍ജന്‍റീനയും, അതിലും വലുത് വരുമെന്ന് ബ്രസീൽ ആരാധകർ