'മെസിയെ പൂട്ടാൻ ആർക്കുമാവില്ല, പേടി മാറ്റിവെച്ച് കളിക്കൂ’; ഫൈനലിന് മുമ്പ് സ്പെയിനിന് മുന്നറിയിപ്പുമായി ഇനിയേസ്റ്റ

Published : Jul 19, 2026, 01:02 PM IST
messi iniesta

Synopsis

ലയണൽ മെസിയെ കളിയിൽ നിന്നും പൂർണമായി തടയുക എന്നത് അസാധ്യമാണ്. അതിനേക്കാൾ, സ്പെയിൻ തങ്ങളുടെ തനത് കളിശൈലിയിലൂടെ എങ്ങനെ അർജന്‍റീനയെ സമ്മർദ്ദത്തിലാക്കുന്നു എന്നതിലാണ് കാര്യം.

മാഡ്രിഡ്: ലോകകപ്പ് ഫുട്ബോൾ കലാശപ്പോരാട്ടത്തിൽ അർജന്‍റീനയെ നേരിടാനൊരുങ്ങുന്ന സ്പെയിൻ ടീമിന് മുന്നറിയിപ്പുമായി മുൻ സ്പാനിഷ് ഇതിഹാസം ആന്ദ്രെ ഇനിയേസ്റ്റ. അർജന്‍റീനൻ നായകൻ ലയണൽ മെസിയെ കളിയിൽ നിന്നും പൂർണ്ണമായി മാറ്റിനിർത്തുക എന്നത് അസാധ്യമായ കാര്യമാണെന്നും, അതിനാൽ മെസിയെ പൂട്ടുന്നതിനേക്കാൾ സ്പെയിൻ സ്വന്തം ശൈലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇനിയേസ്റ്റ പറഞ്ഞു. കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന മെസിയുടെ അസാധാരണ ഫോമിനെ വാനോളം പുകഴ്ത്താനും സ്പെയിന്‍റെ 2010-ലെ ലോകകപ്പ് ഹീറോ മറന്നില്ല.

ലയണൽ മെസിയെ കളിയിൽ നിന്നും പൂർണമായി തടയുക എന്നത് അസാധ്യമാണ്. അതിനേക്കാൾ, സ്പെയിൻ തങ്ങളുടെ തനത് കളിശൈലിയിലൂടെ എങ്ങനെ അർജന്‍റീനയെ സമ്മർദ്ദത്തിലാക്കുന്നു എന്നതിലാണ് കാര്യം. അവസരങ്ങൾ സൃഷ്ടിക്കുകയും അവ കൃത്യമായി ഫിനിഷ് ചെയ്യുകയുമാണ് വേണ്ടത്. മെസിയുടെ നിശ്ചയദാർഢ്യത്തെയും കളിയിലെ സ്വാധീനത്തെയും വിശേഷിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ഓരോ മത്സരത്തിലും അവൻ ചെയ്യുന്നത് കണ്ട് നമ്മൾ തൊപ്പി ഊരി ബഹുമാനിക്കേണ്ടതുണ്ടെന്ന് ഇനിയേസ്റ്റ പറഞ്ഞു.

നിലവിലെ സ്പാനിഷ് യുവനിരയോട് ഒട്ടും ഭയമില്ലാതെ ഫൈനലിനെ നേരിടാൻ ഇനിയേസ്റ്റ ആഹ്വാനം ചെയ്തു. ടൂർണമെന്‍റിലുടനീളം സ്പെയിനിന്‍റെ പ്രകടനഗ്രാഫ് ഉയർന്ന നിലയിലായിരുന്നുവെന്നും ടീമിലെ ഓരോ കളിക്കാരനും തങ്ങളുടെ റോൾ എന്താണെന്ന് കൃത്യമായി അറിയാമെന്നും ഇനിയേസ്റ്റ പറഞ്ഞു. കളി പൂർണ്ണമായും നിയന്ത്രിക്കാൻ ഈ സ്പാനിഷ് പടയ്ക്ക് സാധിക്കുന്നുണ്ട്. ഫൈനലിൽ ആര് വിജയഗോൾ നേടും എന്ന ചോദ്യത്തിന്, "ആര് ഗോൾ അടിച്ചു എന്നതിലല്ല കാര്യം, 2010-ന് ശേഷം സ്പെയിൻ വീണ്ടുമൊരു ലോകകിരീടം ഉയർത്തുക എന്നതുമാത്രമാണ് പ്രധാനം എന്നായിരുന്നു ഇനിയേസ്റ്റയുടെ മറുപടി.

സെമി ഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പെയിൻ ഫൈനലിൽ എത്തിയത്. ലാമിൻ യമാൽ, മികേൽ ഒയാർസബാൽ, മികേൽ മെറിനോ എന്നിവരടങ്ങുന്ന സ്പാനിഷ് പട, അർജന്റീനയുടെ തുടർച്ചയായ രണ്ടാം ലോകകപ്പ് സ്വപ്നങ്ങൾക്ക് തടയിടുമോ എന്നാണ് ഇനി അറിയേണ്ടത്. ടൂർണമെന്‍റിൽ ഉടനീളം വഴങ്ങിയത് വെറും ഒരു ഗോൾ മാത്രമെന്ന കരുത്തുറ്റ പ്രതിരോധവുമായാണ് സ്പെയിൻ ഫൈനലിലേക്ക് എത്തുന്നതെങ്കിൽ, 8 ഗോളുകളും 4 അസിസ്റ്റുകളുമായി മെസി നയിക്കുന്ന അർജന്‍റീന ടൂർണമെന്‍റിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമായാണ് ഫൈനലിന് ഇറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നാളെ എന്ത് സംഭവിച്ചാലും ആർക്കും ഈ ചരിത്രം മായ്ക്കാനാകില്ല'; ഫൈനലിന് തൊട്ടുമുമ്പ് വൈകാരിക കുറിപ്പുമായി മെസി
മെസിയുടെ സിംഹാസനം സ്വന്തമാക്കി എംബാപ്പെ, ലോകകപ്പ് ചരിത്രത്തിലെ ടോപ് സ്കോറർ; ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും വൻ ട്വിസ്റ്റ്