ഹാലണ്ട് എന്ന 'റോബോട്ടിന്' പിന്നിലെ ആ രഹസ്യ മാന്ത്രികൻ, പരിക്കേറ്റാൽ താരം ലെബനാനിലേക്ക് ഓടുന്നതിന് പിന്നിൽ

Published : Jul 11, 2026, 11:06 AM IST
Earling Haaland-John Haddad

Synopsis

ബോറൂസിയ ഡോർട്മുണ്ടിൽ കളിക്കുന്ന കാലത്ത് വിട്ടുമാറാത്ത പേശി പരിക്കുകൾ ഹാലണ്ടിനെ അലട്ടിയിരുന്നു. ആ സമയത്താണ് ഹാലണ്ടിന്‍റെ പിതാവും മുൻ താരവുമായ ആൽഫ് ഇൻഗെ ഹാലണ്ട് വഴി ജോൺ ഹദ്ദാദിനെ പരിചയപ്പെടുന്നത്.

ലണ്ടൻ: ലോക ഫുട്ബോളിൽ ഏറ്റവും പ്രഹരശേഷിയുള്ള സ്ട്രൈക്കര്‍മാരിലൊരാളായ എർലിങ് ഹാലണ്ടിന്‍റെ കരിയറിന് പിന്നിൽ മാഞ്ചസ്റ്റർ സിറ്റിയുടെയും നോർവേയുടെയും പരിശീലകരെ കൂടാതെ മറ്റൊരു അത്ഭുത മനുഷ്യൻ കൂടിയുണ്ട്. പരിക്കുകളാൽ വലയുമ്പോൾ ഇംഗ്ലണ്ടിലെ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളെപ്പോലും ഉപേക്ഷിച്ച് ഹാലണ്ട് പറക്കുന്നത് സ്പെയിനിലേക്കോ ലെബനാനിലേക്കോ ആണ്. അവിടെ ഹാലണ്ടിനെ കാത്തിരിക്കുന്ന 'മിറാക്കിൾ മാൻ' ആരാണ്? ഫുട്ബോൾ ലോകത്തെ ഈ വലിയ രഹസ്യം ഇപ്പോൾ പുറത്തുവരികയാണ്. ഫുട്ബോൾ ലോകത്ത് 'മിറാക്കിൾ മാൻ' എന്നും 'ദ ഫിക്സർ' എന്നും അറിയപ്പെടുന്ന ബയോമെക്കാനിക്സ് വിദഗ്ദ്ധൻ ജോൺ ഹദ്ദാദ് ആണ് ഹാലണ്ടിന്‍റെ ആത്മവിശ്വാസം.

ആരാണ് ജോൺ ഹദ്ദാദ്?

ബോറൂസിയ ഡോർട്മുണ്ടിൽ കളിക്കുന്ന കാലത്ത് വിട്ടുമാറാത്ത പേശി പരിക്കുകൾ ഹാലണ്ടിനെ അലട്ടിയിരുന്നു. ആ സമയത്താണ് ഹാലണ്ടിന്‍റെ പിതാവും മുൻ താരവുമായ ആൽഫ് ഇൻഗെ ഹാലണ്ട് വഴി ജോൺ ഹദ്ദാദിനെ പരിചയപ്പെടുന്നത്. പരമ്പരാഗത ഫിസിയോതെറാപ്പിയിൽ നിന്ന് മാറി, മനുഷ്യശരീരത്തിന്‍റെ ബയോമെക്കാനിക്സിനെയും പ്രകൃതിദത്തമായ രോഗശാന്തിയെയും അടിസ്ഥാനമാക്കിയുള്ളതാണ് ഹദ്ദാദിന്‍റെ ചികിത്സ. സ്പെയിനിലെ മാർബെല്ലയിലും ലെബനാനിലുമാണ് ഇദ്ദേഹത്തിന്‍റെ പ്രധാന ക്ലിനിക്കുകൾ.

 

ഹാലണ്ടിനെ 'റോബോട്ട്' ആക്കിയ അത്ഭുത രീതികൾ

ഹാലണ്ടിന്‍റെ അതിവേഗ തിരിച്ചുവരവിന് പിന്നിൽ ഹദ്ദാദിന്‍റെ ചില അത്ഭുതകരമായ തന്ത്രങ്ങളുണ്ട്. ഹാലണ്ട് ഉറങ്ങുന്നതിന് മുൻപ് ധരിക്കുന്ന പ്രത്യേക ചുവപ്പ് കണ്ണടകൾ ഡിസൈൻ ചെയ്തത് ഹദ്ദാദാണ്. സ്‌ക്രീനുകളിൽ നിന്നുള്ള നീലവെളിച്ചത്തെ തടയുന്ന ഈ കണ്ണടകൾ താരത്തിന് മികച്ച ഉറക്കവും വേഗത്തിലുള്ള കോശവളർച്ചയും ഉറപ്പാക്കുന്നു. ഹാലണ്ടിന്‍റെ ഓട്ടത്തിന്‍റെ ശൈലി പോലും ഹദ്ദാദിന്‍റെ നിർദ്ദേശപ്രകാരം മാറ്റിയെഴുതിയിട്ടുണ്ട്. ഇത് സന്ധികളിലെയും പേശികളിലെയും അമിത സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചു. കൃത്രിമ മരുന്നുകളേക്കാൾ ഉപരിയായി, സൂര്യപ്രകാശം, കടൽ വെള്ളം, കൃത്യമായ വിശ്രമം എന്നിവയിലൂടെ ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. അദ്ദേഹം വെറുമൊരു ഫിസിയോ അല്ല, എന്‍റെ ശരീരത്തെ എന്നേക്കാൾ നന്നായി മനസ്സിലാക്കുന്ന ആളാണ്- ജോൺ ഹദ്ദാദിനെക്കുറിച്ച് ഹാലണ്ടിന്‍റെ വാക്കുകള്‍.

 

മാഞ്ചസ്റ്റർ സിറ്റിയിൽ ലോകോത്തര മെഡിക്കൽ ടീമുകൾ ഉണ്ടായിട്ടും ഹാലണ്ട് ഇന്നും ഹദ്ദാദിന്‍റെ സേവനം തേടുന്നത് അദ്ദേഹത്തിന്‍റെ ചികിത്സാ രീതിയിലുള്ള വിശ്വാസം കൊണ്ടാണ്. പരിക്കുകളിൽ നിന്ന് റെക്കോർഡ് വേഗത്തിൽ മോചിതനായി ഹാലണ്ട് വീണ്ടും മൈതാനത്ത് വിസ്മയം തീർക്കുമ്പോൾ, അതിനു പിന്നിലെ യഥാർത്ഥ മാന്ത്രികൻ ഈ ലെബനീസ് വിദഗ്ദ്ധൻ തന്നെയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പ് സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ടും നോർവെയും ഇന്ന് നേർക്കുനേർ; പ്രതിരോധം ഇംഗ്ലണ്ടിന് തലവേദന
'പേടിക്കേണ്ടത് ഫ്രാൻസ് ആണ്, ഞങ്ങളല്ല'; എംബാപ്പെയുടെ ഫ്രാന്‍സിനെ ചരിത്രം ഓർമ്മിപ്പിച്ച് ലമീൻ യമാൽ