
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ പരിശീലകനായി തോമസ് ടുഷേലും സ്പാനിഷ് ലീഗ് ക്ലബ്ബായ ബാഴ്സലോണയുടെ പരിശീലകനായി റോബർട്ട് കൂമാനും തുടരും. ടുഷേലിന് 2024വരെയാണ് ചെൽസി കരാർ നീട്ടി നൽകിയത്. ചെൽസിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയതിന് പിന്നാലെയാണ് ടുഷേലിന്റെ കരാർ പുതുക്കിയത്.
ജനുവരിയിൽ കോച്ച് ഫ്രാങ്ക് ലാംപാർഡ് പുറത്താക്കപ്പെടുമ്പോൾ ചെൽസി ഒൻപതാം സ്ഥാനത്തായിരുന്നു. ടുഷേലിന് കീഴിൽ തുടർ വിജയങ്ങളോടെ ചെൽസി നാലാം സ്ഥാനത്തെത്തി.മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ചാണ് ടുഷേലിന്റെ ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.
എന്നാൽ പ്രതിഫലത്തിൽ കുറവ് വരുത്തി കൂമാനെ ഒരു സീസൺ കൂടി നിലനിർത്താൻ ബാഴ്സലോണ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. കൂമാന് കീഴിൽ ബാഴ്സലോണ 54 മത്സങ്ങൾ കളിച്ചു. ഇതിൽ 35 വിജയം നേടാൻ ബാഴ്സലോണയക്ക് കഴിഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!