സൂപ്പർ ലീഗ് കേരളയ്ക്ക് ആവേശത്തുടക്കം, തൃശൂർ മാജിക്കിനെ വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ്

Published : Sep 26, 2026, 12:27 PM IST
Kannur Warriors

Synopsis

ഇടതു വിങ്ങിൽ നിന്ന് ലഭിച്ച മികച്ചൊരു പാസ് ഫസ്റ്റ് ടൈം ടച്ചിലൂടെ ഗോമസ് തൃശ്ശൂരിന്റെ വലയിലേക്ക് തിരിച്ചുവിട്ടു. മത്സരത്തിന്‍റെ ആദ്യ മിനിറ്റുകൾ മുതൽ തൃശ്ശൂർ മാജിക്കിന്‍റെ ബോക്സിലേക്ക് കണ്ണൂർ ശക്തമായ മുന്നേറ്റങ്ങൾ നടത്തി.

കണ്ണൂർ: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സിന് വിജയത്തുടക്കം. കഴിഞ്ഞ തവണത്തെ കിരീടപ്പോരാട്ടത്തിന്‍റെ തനിയാവര്‍ത്തനമായ ഉദ്ഘാടന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തൃശ്ശൂർ മാജിക് എഫ്.സിയെയാണ് കണ്ണൂർ പരാജയപ്പെടുത്തിയത്. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ പതിനെട്ടാം മിനിറ്റിൽ സ്പാനിഷ് മുന്നേറ്റ താരം അൽവാരസ് ഗോമസാണ് കണ്ണൂരിനായി വിജയഗോൾ നേടിയത്.

ഇടതു വിങ്ങിൽ നിന്ന് ലഭിച്ച മികച്ചൊരു പാസ് ഫസ്റ്റ് ടൈം ടച്ചിലൂടെ ഗോമസ് തൃശ്ശൂരിന്റെ വലയിലേക്ക് തിരിച്ചുവിട്ടു. മത്സരത്തിന്‍റെ ആദ്യ മിനിറ്റുകൾ മുതൽ തൃശ്ശൂർ മാജിക്കിന്‍റെ ബോക്സിലേക്ക് കണ്ണൂർ ശക്തമായ മുന്നേറ്റങ്ങൾ നടത്തി. ഗോൾ വഴങ്ങിയതോടെ പന്ത് കൂടുതൽ കൈവശം വെച്ച് തൃശ്ശൂർ മാജിക് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും കണ്ണൂരിന്റെ പ്രതിരോധ നിരയെ ഭേദിക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിലും സമനില ഗോളിനായി തൃശ്ശൂർ കനത്ത പോരാട്ടം നടത്തിയെങ്കിലും കണ്ണൂർ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു.

കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ ഗ്യാലറികൾ നിറഞ്ഞു കവിഞ്ഞ കാണികൾക്ക് മുന്നിലായിരുന്നു മത്സരം. കണ്ണൂരിന്റെ ആരാധക കൂട്ടായ്മയായ 'റെഡ് മറൈനേഴ്‌സ്' ടീമിന് വൻ പിന്തുണ നൽകി.ഈ വിജയത്തോടെ മൂന്ന് പോയിന്‍റുമായി സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലെ പോയിന്‍റ് പട്ടികയിൽ കണ്ണൂർ വാരിയേഴ്‌സ് മുന്നിലെത്തി റാപ്പർ ഡബ്‌സി ഡാസി, മർഡർ എറർ എന്നിവരുടെ സംഗീത പരിപാടികളും സാംസ്കാരിക വിരുന്നുകളും ഉദ്ഘാടന മത്സരത്തിന് മാറ്റ് കൂട്ടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബെംഗളൂരുവിൽ ചരിത്രമെഴുതി ഇന്ത്യ, റയാൻ വില്യംസിന്‍റെ ഗോളില്‍ പനാമയ്ക്ക് സമനിലപ്പൂട്ട്; ഇനി ലക്ഷ്യം ബ്രസീൽ
ഫുട്ബോൾ ആവേശത്തിന് ഇന്ന് കിക്കോഫ്, സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും