ക്രൂസ് റയലില്‍ തുടരും; കരാര്‍ പുതുക്കി

By Web TeamFirst Published May 20, 2019, 6:37 PM IST
Highlights

നാല് വർഷത്തേക്കാണ് 29കാരനായ താരത്തിന്‍റെ കരാർ. പുതിയ കരാർ അനുസരിച്ച് ക്രൂസ് 2023 ജൂൺവരെ റയലിൽ തുടരും. 

മാഡ്രിഡ്: ജർമൻ താരം ടോണി ക്രൂസ് സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കി. നാല് വർഷത്തേക്കാണ് 29കാരനായ താരത്തിന്‍റെ കരാർ. പുതിയ കരാർ അനുസരിച്ച് ക്രൂസ് 2023 ജൂൺവരെ റയലിൽ തുടരും. 

മിഡ‌്ഫീൽഡറായ ക്രൂസ് 2014ലാണ് റയലിൽ എത്തിയത്. ക്ലബിന്‍റെ മൂന്ന് ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും ഒരു ലാലീഗ കിരീടവിജയത്തിലും മൂന്ന് ക്ലബ് ലോകകപ്പ് കിരീടത്തിലും പങ്കാളിയായി. സിനദിൻ സിദാൻ പരിശീലകനായി തിരിച്ചെത്തിയതാണ് കരാർ പുതുക്കാൻ കാരണമെന്ന് ക്രൂസ് പറഞ്ഞു. പി എസ് ജി അടക്കമുള്ള ക്ലബുകൾ ക്രൂസിനായി രംഗത്തുണ്ടായിരുന്നു.

ബയേണില്‍ നിന്ന് 2014ല്‍ റയലില്‍ എത്തിയ ക്രൂസ് 233 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. റയലിനൊപ്പം 11 കിരീടങ്ങളില്‍ പങ്കാളിയായി. ഈ സീസണില്‍ 28 ലാലിഗ മത്സരങ്ങളിലും എട്ട് ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലും കളത്തിലിറങ്ങി. 2014ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമില്‍ അംഗമായിരുന്നു ക്രൂസ്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!