ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ ക്വാർട്ടർ: പിഎസ്‌ജി-ബയേണ്‍ തീപ്പോര് ഇന്ന്

By Web TeamFirst Published Apr 13, 2021, 2:08 PM IST
Highlights

ആദ്യ പാദത്തില്‍ 3-2ന് പിഎസ്ജി ജയിച്ചിരുന്നു. കിലിയന്‍ എംബാപ്പേയുടെ ഇരട്ട ഗോള്‍ കരുത്തിലും നായകന്‍ മാര്‍ക്കീഞ്ഞോസിന്‍റെ ഗോളിലുമായിരുന്നു ജയം.

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗില്‍ രണ്ടാംപാദ ക്വാർട്ടർ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പിഎസ്ജി സ്വന്തം തട്ടകത്തില്‍ രാത്രി പന്ത്രണ്ടരയ്‌ക്ക് ബയേണ്‍ മ്യൂണിക്കിനെ നേരിടും. ആദ്യപാദത്തില്‍ 3-2ന് പിഎസ്ജി വിജയിച്ചിരുന്നു. കിലിയന്‍ എംബാപ്പേയുടെ ഇരട്ട ഗോള്‍ കരുത്തിലും നായകന്‍ മാര്‍ക്കീഞ്ഞോസിന്‍റെ ഗോളിലുമായിരുന്നു ജയം. ഇരട്ട അസിസ്റ്റുമായി നെയ്‌മറും തിളങ്ങി. 

ഇന്നത്തെ രണ്ടാം മത്സരത്തില്‍ എഫ്‌സി പോർട്ടോയാണ് ചെല്‍സിയുടെ എതിരാളികള്‍. ആദ്യപാദം എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സി സ്വന്തമാക്കിയിരുന്നു. മേസൺ മൗണ്ട്, ചിൽവെൽ എന്നിവരാണ് ഗോളുകൾ നേടിയത്. ഈ മത്സരവും പന്ത്രണ്ടരയ്‌ക്കാണ്. 

നാളെ മാഞ്ചസ്റ്റർ സിറ്റി, ബൊറൂസ്യ ഡോർട്ട്മുണ്ടിനേയും റയല്‍ മാഡ്രിഡ്, ലിവർപൂളിനേയും നേരിടും. ആദ്യപാദത്തില്‍ റയല്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചിരുന്നു. അതേസമയം ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സിറ്റിയുടെ ജയം. 

ഇരട്ടഗോളുമായി എംബാപ്പെ, കളംനിറഞ്ഞ് നെയ്‌മര്‍; ബയേണിനെതിരെ ത്രില്ലര്‍ ജയവുമായി പിഎസ്‌ജി

click me!