UCL : ചെല്‍സിക്ക് മടക്കം! റയല്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍; ബയേണിനെ പുറത്താക്കി വിയ്യാറയല്‍

Published : Apr 13, 2022, 08:21 AM ISTUpdated : Apr 13, 2022, 08:25 AM IST
UCL : ചെല്‍സിക്ക് മടക്കം! റയല്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍; ബയേണിനെ പുറത്താക്കി വിയ്യാറയല്‍

Synopsis

96-ാം മിനിറ്റിൽ ചാമ്പ്യന്മാരുടെ വിധിയെഴുതി കരീം ബെൻസേമ വലചലിപ്പിക്കുകയായിരുന്നു

മാഡ്രിഡ്: റയൽ മാഡ്രി‍ഡും (Real Madrid) വിയ്യാറയലും (Villarreal) യുവേഫ ചാമ്പ്യൻസ് ലീഗ് (UCL) ഫുട്ബോൾ സെമിയിൽ. രണ്ടാംപാദ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസിയോട് (Chelsea FC) രണ്ടിനെതിരെ മൂന്ന് ഗോളിന് തോറ്റെങ്കിലും ആദ്യപാദ ജയത്തിന്‍റെ ആനുകൂല്യത്തിലാണ് റയലിന്‍റെ മുന്നേറ്റം. രണ്ടാംപാദത്തിൽ ബയേൺ മ്യൂണിക്കിനോട് (Bayern Munich) സമനിലയിലായ വിയ്യാറയലിനും ആദ്യപാദ ജയം തുണയായി. 

മാസൻ മൗണ്ട്, അന്‍റോണിയോ റൂഡിഗെർ, ടിമോ വെർണർ എന്നിവരുടെ ഗോളിൽ 80-ാം മിനിറ്റ് വരെ ആധിപത്യം തുടർന്ന ചെൽസിക്ക് പക്ഷേ ഒടുക്കം പിഴച്ചു. ലൂക്കാ മോഡ്രിച്ചിന്‍റെ പാസിൽ ബ്രസീൽ താരം റോഡ്രിഗോയുടെ ഗോൾ മത്സരം അധികസമയത്തിലേക്ക് നീട്ടി. 96-ാം മിനിറ്റിൽ ചാമ്പ്യന്മാരുടെ വിധിയെഴുതി കരീം ബെൻസേമ വലചലിപ്പിക്കുകയായിരുന്നു. ഇതോടെ ആകെ നാലിനെതിരെ അഞ്ച് ഗോളിന്‍റെ ജയവുമായി റയൽ സെമി ബർത്ത് ഉറപ്പിച്ചു. 

ഏറെക്കുറേ ചെൽസിയുടെ അതേ അവസ്ഥതന്നെ ബയേൺ മ്യൂണിക്കിന്. 52-ാം മിനിറ്റിൽ ലെവെൻഡോവ്സ്‌കിയുടെ ഗോളിൽ മുന്നിലെത്തിയെങ്കിലും 88-ാം മിനിറ്റിൽ വിയ്യാ റയൽ ജർമൻ പ്രതീക്ഷകൾ തകർക്കുകയായിരുന്നു. ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോളിന്‍റെ ജയവുമായി വിയ്യാറയൽ സെമിയിലെത്തി. 

IPL 2022: തോറ്റ്, തോറ്റ് ഒടുവില്‍ ചെന്നൈക്ക് കാത്തിരുന്ന ജയം; ബാംഗ്ലൂരിനെ തകര്‍ത്തത് 23 റണ്‍സിന്

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും