യുവേഫ പുരസ്‌കാരങ്ങള്‍: യൂറോപ്പിന്‍റെ രാജാവായി ബെന്‍സേമ, അലക്‌സിയ മികച്ച വനിതാ താരം, ആഞ്ചലോട്ടി പരിശീലകന്‍

Published : Aug 26, 2022, 07:14 AM ISTUpdated : Aug 26, 2022, 07:22 AM IST
യുവേഫ പുരസ്‌കാരങ്ങള്‍: യൂറോപ്പിന്‍റെ രാജാവായി ബെന്‍സേമ, അലക്‌സിയ മികച്ച വനിതാ താരം, ആഞ്ചലോട്ടി പരിശീലകന്‍

Synopsis

പ്രതിരോധപ്പൂട്ടുകളെ കീറിമുറിച്ച ബെൻസേമയുടെ ബൂട്ടുകളാണ് കഴിഞ്ഞ സീസണിൽ റയലിനെ ചാമ്പ്യൻസ് ലീഗിന്‍റെ ഉന്നതിയിലെത്തിച്ചത്

സൂറിച്ച്: യൂറോപ്പിലെ മികച്ച താരത്തിനുള്ള യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം റയൽ മാഡ്രിഡിന്‍റെ കരീം ബെൻസേമയ്ക്ക്. റയലിനെ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് വിജയങ്ങളിലെത്തിച്ച നേട്ടമാണ് ബെൻസേമയെ പുരസ്കാരത്തിന് അർഹനാക്കിയത്. ബാഴ്സലോണയുടെ അലക്സിയ പുറ്റിയസ് മികച്ച വനിതാ താരം. 

പ്രതിരോധപ്പൂട്ടുകളെ കീറിമുറിച്ച ബെൻസേമയുടെ ബൂട്ടുകളാണ് കഴിഞ്ഞ സീസണിൽ റയലിനെ ചാമ്പ്യൻസ് ലീഗിന്‍റെ ഉന്നതിയിലെത്തിച്ചത്. ഫ്രഞ്ച് താരം 15 തവണ എതിരാളികളുടെ വലകുലുക്കിയിരുന്നു. പതിനാലാം ചാമ്പ്യൻസ് ലീഗും ലാ ലിഗയും റയലിന്‍റെ ഷെൽഫിലെത്തിച്ച ബെൻസേമ ടീമിനെ സൂപ്പർകപ്പിൽ ജേതാക്കളാക്കുന്നതിലും നിർണായകമായി. സഹതാരവും ഗോൾകീപ്പറുമായ കോത്വ, മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രുയിൻ എന്നിവരെ മറികടന്നാണ് ബെൻസേമയുടെനേട്ടം.

ബാഴ്സലോണയുടെ അലക്സിയ പുറ്റിയസ് ആണ് മികച്ച വനിതാ താരം. ഇതോടെ തുടർച്ചയായി രണ്ട് തവണ നേട്ടത്തിലെത്തുന്ന ആദ്യ താരമായി അലക്സിയ. മികച്ച പരിശീലകനുള്ള പുരസ്‌കാരം റയൽ മാഡ്രിഡിന്‍റെ കാർലോ ആഞ്ചലോട്ടി സ്വന്തമാക്കി. സിറ്റിയുടെ പെപ് ഗ്വാർഡിയോള, ലിവര്‍പൂളിന്‍റെ യുർഗൻ ക്ലോപ്പ് എന്നിവരെയാണ് ആഞ്ചലോട്ടി മറികടന്നത്. 

വീണ്ടും ബാഴ്‌സ-ബയേണ്‍

യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ മത്സരക്രമവും ഇതോടൊപ്പം പ്രഖ്യാപിച്ചു. ബാഴ്സലോണയും ബയേണും ഇന്‍റർമിലാനും ഗ്രൂപ്പ് സിയിലാണ് ഏറ്റുമുട്ടുക. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയുടെ വഴിമുടക്കിയ ബയേൺ ഇത്തവണയും ഒപ്പം. ഇന്‍റർമിലാനും കൂടി ചേരുമ്പോൾ സി മരണഗ്രൂപ്പായി. ബയേണിൽ നിന്ന് ബാഴ്സയിലെത്തിയ സൂപ്പർതാരം ലെവൻഡോവ്സ്കിയാകും ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള പ്ലാസനാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.

നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഗ്രൂപ്പ് എഫില്‍ കാര്യങ്ങൾ എളുപ്പമാകും. ജർമ്മൻ ക്ലബ്ബ് ലീപ്സിഗ്, ഷാക്തര്‍, സെൽറ്റിക് എന്നിവരാണ് എതിരാളികൾ. മെസ്സി, എംബപ്പെ, നെയ്മർ ത്രയത്തിന്‍റെ പിഎസ്ജിക്ക് ഗ്രൂപ്പ് എച്ചിൽ വെല്ലുവിളിയുയർത്തുക യുവന്‍റസും ബെൻഫിക്കയുമാണ്. ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണ് പിഎസ്ജിയുടെ ലക്ഷ്യം. ഗ്രൂപ്പ് ജിയിൽ മാഞ്ചസ്റ്റര്‍ സിറ്റി, ബൊറൂസിയ, സെവ്വിയ്യ ടീമുകൾക്കൊപ്പം കോപ്പൻഹേഗനും മത്സരിക്കും. ബൊറൂസിയയിൽ നിന്ന് സിറ്റിയിലെത്തിയ ഏർളിംഗ് ഹാളണ്ടാകും ശ്രദ്ധാകേന്ദ്രം. എ ഗ്രൂപ്പിൽ ലിവർപൂളിനൊപ്പം അയാക്സ്, നാപ്പോളി, റേഞ്ചേഴ്സ് ടീമുകൾ.

ഇ ഗ്രൂപ്പില്‍ ചെൽസിക്ക് എ.സി മിലാൻ, സാൽസ്ബെർഗ്, ഡൈനാമോ സാഗ്രബ് എന്നിവരാണ് എതിരാളികൾ. ബിയില്‍ അത്‍ലറ്റിക്കോ മാഡ്രിഡിന് ക്ലബ്ബ് ബ്രൂഗെ, പോർട്ടോ, ലെവർക്യൂസൻ എന്നിവരോടാണ് മത്സരിക്കേണ്ടത്. ഗ്രൂപ്പ് ഡിയിൽ ടോട്ടനം, സ്പോർട്ടിംഗ്, ഫ്രാങ്ക്ഫ‌ർട്ട്, മാഴ്സെ ടീമുകളാണ് കളിക്കുക.

ചാമ്പ്യന്‍സ് ലീഗ്: ബാഴ്സ ഇത്തവണയും മരണഗ്രൂപ്പില്‍, എതിരാളികളായി ബയേണും ഇന്‍ററും

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും