ചാമ്പ്യന്‍സ് ലീഗ്: ബാഴ്സ ഇത്തവണയും മരണഗ്രൂപ്പില്‍, എതിരാളികളായി ബയേണും ഇന്‍ററും

By Gopala krishnanFirst Published Aug 25, 2022, 10:53 PM IST
Highlights

ഗ്രൂപ്പ് ഘട്ടത്തില്‍ റയല്‍ മാഡ്രിഡിന് താരതമ്യേന എളുപ്പമാണ്. ആര്‍ബി ലെയ്പ്‌സിഗ്, ഷാക്തര്‍ ഡോണ്‍സ്‌ടെക്, സെല്‍റ്റിക്ക് എന്നിവരാണ് എഫ് ഗ്രൂപ്പില്‍ റയലിന്‍റെ എതിരാളികള്‍. ഗ്രൂപ്പ് ഇയില്‍ ചെല്‍സി, സാല്‍സ്‌ബര്‍ഗ്, ഡൈനാമോ സാഗ്രെബ് എന്നിവരാണുള്ളത്.

സൂറിച്ച്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ ബാഴ്സലോണക്ക് ഇത്തവണയും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ കടുപ്പമേറിയ എതിരാളികള്‍. ജര്‍മന്‍ ലീഗ് ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും ഇന്‍റര്‍ മിലാനുമാണ്, വിക്ടോറിയയുമാണ് ബാഴ്സക്കൊപ്പം സി ഗ്രൂപ്പിലുള്ളത്. ഇതോടെ ഈ സീസണില്‍ ബയേണില്‍ നിന്ന് ബാഴ്സയിലെത്തിയ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്ക് തന്‍റെ മുന്‍ ടീമിനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പോരാടാന്‍ ഇറങ്ങേണ്ടിവരും.

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ബയേണിന് മുന്നില്‍ രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞ ബാഴ്സലോണ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി വഴങ്ങി നാണം കെട്ടിരുന്നു. 1946നുശേഷം ആദ്യമായിട്ടായിരുന്നു ബാഴ്സ എട്ടു ഗോള്‍ വഴങ്ങി തോല്‍ക്കുന്നത്. ഇത്തവണ ക്ലബ്ബിന്‍റെ ഇതിഹാസതാരം സാവിക്ക് കീഴില്‍ ഇറങ്ങുന്ന ബാഴ്സക്ക് ബയേണിനോട് പ്രതികാരം തീര്‍ക്കാനുള്ള അവസരമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇറങ്ങുന്നത്.

നൗകാംപ് മനുഷ്യക്കടലായി; ബാഴ്‌സലോണ-മാഞ്ചസ്റ്റര്‍ സിറ്റി ചാരിറ്റി മത്സരത്തിന് ആവേശ സമനില- വീഡിയോ

ഗ്രൂപ്പ് ഘട്ടത്തില്‍ റയല്‍ മാഡ്രിഡിന് താരതമ്യേന എളുപ്പമാണ്. ആര്‍ബി ലെയ്പ്‌സിഗ്, ഷാക്തര്‍ ഡോണ്‍സ്‌ടെക്, സെല്‍റ്റിക്ക് എന്നിവരാണ് എഫ് ഗ്രൂപ്പില്‍ റയലിന്‍റെ എതിരാളികള്‍. ഗ്രൂപ്പ് ഇയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സിക്ക് എ സി മിലാന്‍, സാല്‍സ്‌ബര്‍ഗ്, ഡൈനാമോ സാഗ്രെബ് എന്നിവരാണുള്ളത്.

മാഞ്ചസ്റ്റര്‍ സിറ്റിക്കും ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ വെല്ലുവിളികളുണ്ടായേക്കില്ല. ഗ്രൂപ്പ് ജിയില്‍ സെവിയ്യ, ഡോര്‍ഡ്മുണ്ട്, കോപ്പന്‍ഹേഗന്‍ എന്നിവരാണ് സിറ്റിയുടെ എതിരാളികള്‍. ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം തേടുന്ന പി എസ് ജിക്ക് ഗ്രൂപ്പ് എച്ചില്‍ യുവന്‍റസും ബെനിഫിക്കയും മക്കാഫി ഹൈഫയുമാണ് എതിരാളികളായി കിട്ടിയിരിക്കുന്നത്.

ലാ ലിഗയുടെ പിടി അയയുന്നു, ബാഴ്‌സലോണയ്ക്ക് ആശ്വാസം; ലെവന്‍ഡോസ്‌കി ഉള്‍പ്പെടെ നാല് താരങ്ങളെ രജിസ്റ്റര്‍ ചെയ്തു

ഗ്രൂപ്പ് എയില്‍ ലിവര്‍പൂളിന് അയാക്സ്, നാപ്പോളി, റേഞ്ചേഴ്സ് എന്നിവരാണ് എതിരാളികളായുള്ളത്. ഗ്രൂപ്പ് ബിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, എഫ്  സി പോര്‍ട്ടോ, ബയേണ്‍ ലെവര്‍ക്യൂസന്‍, ക്ലബ്ബ് ബ്രുഗ്ഗെ ടീമകളും ഡി ഗ്രൂപ്പില്‍ ഫ്രാങ്ക്‌ഫര്‍ട്ട്, ടോട്ടനം, സ്പോര്‍ട്ടിംഗ്, മാഴ്സെ ടീമുകളുമാണുള്ളത്.

click me!